വരുമാനമെന്നാല്‍ ഇങ്ങനെയുണ്ടോ ?; കോടികള്‍ കീശയിലാക്കി ക്രിസ്‌റ്റിയാനോ, അക്കൌണ്ട് നിറച്ച് മെസി - കണക്കുകള്‍ പുറത്ത്

മെസിയുടെയും ക്രിസ്‌റ്റിയാനോയുടെയും വരുമാനം എത്രയെന്നറിഞ്ഞവര്‍ ഞെട്ടലില്‍

 Cristiano Ronaldo , highest paid sportsman , Cristiano , mesi , messi , barsalona , Ronaldo is world's top earning men , ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ , ബാഴ്‌സലോണ , അര്‍ജന്റീന , ലയണല്‍ മെസി , പോര്‍ച്ചുഗല്‍
ലണ്ടന്‍| jibin| Last Modified ശനി, 4 ഫെബ്രുവരി 2017 (18:37 IST)
കായിക ലോകത്ത് ഏറ്റവുമധികം വരുമാനമുണ്ടാക്കുന്നത് പോര്‍ച്ചുഗലിന്റെ റയല്‍ മാഡ്രിഡ് താരം ക്രിസ്‌റ്റിയാനോ റൊണാള്‍ഡോ. രണ്ടാം സ്ഥാനത്ത് അര്‍ജന്റീനയുടെ സൂപ്പര്‍ താരവും ബാഴ്‌സലോണയുടെ കൂന്തമുനയുമായ ലയണല്‍ മെസിമാണ്. ഫോബ്‌സ് സ്‌പോര്‍‌ട്‌സ് മണി ഇന്‍‌ഡെക്‍സിന്റെ കണക്കുകളാണ് ഈ വിവരം പുറത്തു വിട്ടത്.

2016ല്‍ 70.5 ദശലക്ഷം പൗണ്ടാണ് (591 കോടി ഇന്ത്യന്‍ രൂപ) ക്രിസ്‌റ്റിയാനോയുടെ കീശയില്‍ വീണത്. 44.8 ദശലക്ഷം പൗണ്ട് ശമ്പളവും പ്രൈസ്‌ മണിയുമാണ്. ബാക്കി 25.6 ദശലക്ഷം പൗണ്ട് പരസ്യവരുമാനവും.

ക്രിസ്‌റ്റിയാനോയുടെ എതിരാളിയായ മെസിയും വരുമാനത്തിന്റെ കാര്യത്തില്‍ അധികം പിന്നിലല്ല. 65.2 ദശലക്ഷം പൗണ്ടാണ് മെസിയുടെ അക്കൌണ്ടിലെത്തില്‍ കഴിഞ്ഞ വര്‍ഷം എത്തിയത്. ബാസ്‌ക്കറ്റ് ബോള്‍ താരം ലിബ്രോണ്‍ ജെയിംസ് ആണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 61.8 ദശലക്ഷം പൗണ്ട്. 54.3 ദശലക്ഷം പൗണ്ടുമായി സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ ആണ് നാലാം സ്ഥാനത്ത്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :