പൂനെ|
jibin|
Last Modified തിങ്കള്‍, 16 ജനുവരി 2017 (19:17 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയെ പുകഴ്‌ത്തി ഇംഗ്‌ലണ്ട് മുന്‍ നായകനും ഇന്ത്യന്‍ വംശജനും കൂടിയായ നാസര്‍ ഹുസൈന്‍ രംഗത്ത്. മൂന്ന് ഫോര്‍മാറ്റിലും കോഹ്‌ലിയെ നായകനാക്കിയ നടപടിയില്‍ ആരും തെറ്റ് പറയില്ല. അടുത്ത കാലത്തൊന്നും ഇതു പോലൊരു വിസ്‌മയ പ്രകടനം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇഗ്ലണ്ടിനെതിരായി മാസ്‌മരിക പ്രകടനം പുറത്തെടുത്ത് ടീമിനെ വിജയ തീരത്ത് എത്തിച്ച കോഹ്‌ലിയുടെ പ്രകടനമാണ്
നാസര്‍ ഹുസൈനെ ഞെട്ടിച്ചത്. റയല്‍ മാഡ്രിന്റെ സൂപ്പര്‍ ഹീറോ ക്രിസ്‌റ്റിയാനോ റൊണാള്‍ഡോയുമായിട്ട് കോഹ്‌ലിയുമായി താരതമ്യ ചെയ്യാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ക്രിക്കറ്റിലെ ക്രിസ്‌റ്റിയാനോയാണ് ഇന്ത്യന്‍ നായകനെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ട് ഉയര്‍ത്തിയ 350 റണ്‍സ് പിന്തുടരുവെ 63 ന് 4 എന്ന നിലയില്‍ ഇന്ത്യ പരുങ്ങിയപ്പോള്‍ ഇംഗ്ലണ്ട് ജയിക്കുമെന്ന് തോന്നിച്ചു. 300 കടന്നേക്കുമെന്ന് തോന്നിയിരുന്നുവെങ്കിലും വിജയലക്ഷ്യമായ 350 കടന്നത് അസാധ്യമായ കാര്യമായിരുന്നിട്ടും കോഹ്‌ലിക്ക് അത് സാധിച്ചുവെന്നും മുന്‍ ഇംഗ്ലീഷ് നായകന്‍ പറഞ്ഞു.
ഫുട്‌ബോള്‍ മൈതാനത്തിന് പുറത്ത്
ക്രിസ്‌റ്റിയാനോ ചെയ്യുന്നതാണ് കോഹ്‌ലി ചെയ്യുന്നത്. ലയണല്‍ മെസിയേക്കാളും തനിക്കിഷ്‌ടം ക്രിസ്‌റ്റിയാനോയെ ആണെന്ന് കോഹ്‌ലി പറഞ്ഞതായി വായിച്ചുവെന്നും നാസര്‍ ഹുസൈ കൂട്ടിച്ചേര്‍ത്തു.
കോഹ്‌ലി മറ്റൊരു ഗ്രഹത്തില്‍ നിന്നും വന്നയാളാണെന്നായിരുന്നു മറ്റൊരു മുന്‍ ഇംഗ്‌ളീഷ് നായകന്‍ മൈക്കല്‍ വോണ്‍ പറഞ്ഞത്. സ്വന്തം രാജ്യത്തിനെതിരേയാണെങ്കിലും കോഹ്‌ലിയുടെ പ്രകടനം കണ്ടിരുന്നു പോയെന്നും അദ്ദേഹം പറഞ്ഞു. ഇംഗ്ലണ്ട് നായകന്‍ ഇയാന്‍ മോര്‍ഗനും കോഹ്‌ലിയെ പുകഴ്‌ത്തിയിരുന്നു.