അഭിറാം മനോഹർ|
Last Modified വെള്ളി, 2 ഡിസംബര്‍ 2022 (14:37 IST)
ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ചാമ്പ്യന്മാരാകാൻ ഒരുങ്ങുകയാണ് പോർച്ചുഗൽ. ദക്ഷിണക്കൊറിയയ്ക്കെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ പക്ഷേ ഇതിഹാസതാരമായ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചേക്കില്ലെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. റൊണാൾഡോ കളിക്കുന്ന കാര്യത്തിൽ 50 ശതമാനം മാത്രമെ ഉറപ്പുള്ളുവെന്ന് പോർച്ചുഗൽ പരിശീലകൻ ഫെർണാണ്ടോ സാൻ്റോസ് വ്യക്തമാക്കി.
അതേസമയം ഉറുഗ്വയ്ക്കെതിരായ മത്സരത്തിൽ പരിക്കേറ്റ
പ്രതിരോധതാരം ന്യൂനോ മെന്‍ഡിസിന് ലോകകപ്പിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ നഷ്‌ടമാകും. താരത്തിന്‍റെ കാല്‍ത്തുടയ്‌ക്കാണ് പരിക്കേറ്റത്. ഇക്കാര്യം താരത്തിൻ്റെ ക്ലബും സ്ഥിരീകരിച്ചു. മൂന്ന് താരങ്ങൾക്ക് പരിക്കേറ്റ നിലയിലാണെങ്കിലും ഇന്ന് കളിച്ച് ഗ്രൂപ്പിൽ ഒന്നാമതാവുക പ്രധാനമാണെന്ന് കോച്ച് ഫെർണാണ്ടോ സാൻ്റോസ് വ്യക്തമാക്കി. രാത്രി എട്ടരയ്ക്കാണ് ദക്ഷിണക്കൊറിയയുമായുള്ള പോർച്ചുഗലിൻ്റെ മത്സരം.