അനുബന്ധ വാര്‍ത്തകള്‍
- കൊക്ക കോള കുപ്പികള്‍ എടുത്തുമാറ്റി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; എല്ലാവരും വെള്ളം കുടിക്കാന്‍ താരം
- ക്രിസ്റ്റ്യാനോയ്ക്ക് മുപ്പത്തിയാറിന്റെ ചെറുപ്പം, യൂറോയിൽ കാത്തിരിക്കുന്നത് 5 വമ്പൻ നേട്ടങ്ങൾ
- ഡെൻമാർക്കിനായി ആരവമുയർത്താൻ ഇനി ഞാനുമുണ്ടാകും, ആശുപത്രിയിൽ നിന്നും സെൽഫി പങ്കുവെച്ച് എറിക്സൺ
- മൈതാനത്ത് ബോധംകെട്ട് വീഴുന്നതിനു മുന്‍പ് ക്രിസ്റ്റ്യന്‍ എറിക്സണ് കോവിഡ് വാക്സിന് സ്വീകരിച്ചിരുന്നോ?
- ഫ്രീ കിക്ക് ഗോളുകളുടെ എണ്ണത്തില്‍ റൊണാള്‍ഡോയെ മറികടന്നു; ഉജ്ജ്വല ഗോളിന് ശേഷം മറഡോണ സ്റ്റൈല്‍ ആഹ്ലാദപ്രകടനവുമായി മെസി
കൊക്ക കോളയ്ക്ക് റൊണാള്‍ഡോ കൊടുത്തത് എട്ടിന്റെ പണി; കണക്കുകള്‍ ഇങ്ങനെ
വാര്‍ത്താസമ്മേളനത്തിനിടെ പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൊക്ക കോള കുപ്പികള്‍ എടുത്തുമാറ്റിയത് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. കൊക്ക കോളയ്ക്ക് പകരം വെള്ളം കുടിക്കാന്‍ ആഹ്വാനം ചെയ്താണ് റൊണാള്‍ഡോ കോള കുപ്പികള്‍ തന്റെ അടുത്തുനിന്ന് മാറ്റിയത്. റൊണാള്‍ഡോയുടെ ഈ പ്രവൃത്തി ആരാധകര്‍ ഏറ്റെടുത്തു.
റൊണാള്‍ഡോ കാരണം കൊക്ക കോളയ്ക്കും എട്ടിന്റെ പണി കിട്ടി. സ്റ്റോക് മാര്‍ക്കറ്റില്‍ കൊക്ക കോളയുടെ ഡിമാന്‍ഡ് വലിയ രീതിയില്‍ കുറഞ്ഞു. ചൊവ്വാഴ്ച രാവിലെ ബിസിനസ് തുടങ്ങുമ്പോള്‍ കൊക്ക കോളയുടെ സ്റ്റോക്ക് മാര്‍ക്കറ്റ് മൂല്യം 55.71 ഡോളര്‍ ആയിരുന്നു. റൊണാള്‍ഡോ കൊക്ക കോള കുപ്പികള്‍ എടുത്തുമാറ്റിയതിനു പിന്നാലെ സ്റ്റോക്ക് മാര്‍ക്കറ്റ് മൂല്യം 55.22 ഡോളറായി ഇടിഞ്ഞു.
യൂറോ കപ്പ് പോരാട്ടത്തില്‍ ആദ്യ മത്സരത്തിനായി പോര്‍ച്ചുഗല്‍ ഇന്ന് കളത്തിലിറങ്ങും. നായകന് ക്രിസ്റ്റ്യാനാ റൊണാള്‍ഡോയില്‍ പ്രതീക്ഷവച്ചാണ് പോര്‍ച്ചുഗല്‍ ഇന്ന് ആദ്യ മത്സരത്തിനു ഇറങ്ങുക. ആവേശ പോരാട്ടത്തില്‍ ഹംഗറിയാണ് പോര്‍ച്ചുഗലിന്റെ എതിരാളികള്‍.
വാര്‍ത്താസമ്മേളനത്തില്‍ തനിക്ക് കുടിക്കാനായി കൊണ്ടുവച്ചിരുന്ന കൊക്ക കോള കുപ്പികള്‍ റൊണാള്‍ഡോ എടുത്തുമാറ്റുകയായിരുന്നു. മേശപ്പുറത്ത് വച്ചിരുന്ന കൊക്ക കോള കുപ്പി എടുത്തുനീക്കിയ ശേഷം വെള്ളത്തിന്റെ കുപ്പി എടുത്ത് അടുത്തേക്ക് വച്ചു. വെള്ളത്തിന്റെ കുപ്പി ഉയര്‍ത്തിക്കാട്ടി വെള്ളം കുടിക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. പോര്‍ച്ചുഗല്‍ മാനേജര്‍ ഫെര്‍ണാഡോ സാന്റോസും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എന്നാല്‍, തന്റെ അടുത്തിരിക്കുന്ന കൊക്ക കോള കുപ്പികള്‍ സാന്റോസ് മാറ്റിയില്ല. യൂറോ കപ്പ് 2020 ന്റെ സ്പോണസര്‍മാരില്‍ ഒരു പ്രമുഖ കമ്പനിയാണ് കൊക്ക കോള.