ക്രിസ്റ്റ്യാനോയ്ക്ക് മുപ്പത്തിയാറിന്റെ ചെറുപ്പം, യൂറോയിൽ കാത്തിരിക്കുന്നത് 5 വമ്പൻ നേട്ടങ്ങൾ

അഭിറാം മനോഹർ| Last Modified വെള്ളി, 11 ജൂണ്‍ 2021 (19:21 IST)
യൂറോപ്പ് ഒന്നായി ഒരു പന്തിലേക്ക് ചുരുങ്ങുന്ന ദിവസങ്ങളാണ് ഇനി ലോകത്തിനെ കാത്തിരിക്കുന്നത്. ആരാധകരുടെ പ്രിയ താരങ്ങൾ കളിക്കളത്തിൽ ഏറ്റുമുട്ടുമ്പോൾ ലോകമെങ്ങുമുള്ള ഫു‌ട്‌ബോൾ ആരാധകരുടെ സിരകളിൽ അത് ഒരു ലഹരിയായി ഊർന്നിറങ്ങും.

യൂറോ മത്സരങ്ങൾക്ക് കളമൊരുങ്ങുമ്പോൾ ഒരുപിടി നേട്ടങ്ങൾക്കരികിലാണ് പോർച്ചുഗലിന്റെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. നിലവിൽ സജീവ ഫുട്ബോൾ കളിക്കുന്നവരി‌ൽ 104 ഗോളുകളോടെ ഒന്നാമതുള്ള റൊണാൾഡൊയ്‌ക്ക് യൂറോയിൽ 6 ഗോളുകൾ നേടാനായാൽ ഗോൾ വേട്ടക്കാരുടെ പട്ടികയിൽ ഇറാൻ മുൻ താരം അലി ദേയിയെ മറികടക്കാൻ സാധിക്കും.

നിലവിൽ 56 യൂറോ മത്സരങ്ങൾ കളിച്ച ക്രിസ്റ്റ്യാനോയ്‌ക്ക് 3 മത്സരങ്ങൾ കൂടി കളിക്കാനായാൽ ഏറ്റവും കൂടുതൽ യൂറോ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് നേടാൻ സാധിക്കും. ഇറ്റാലിയൻ ഗോൾ കീപ്പർ ബഫണെയാണ് താരം മറികടക്കുക. അതേസമയം ഏറ്റവും കൂടുതൽ യൂറോ എഡിഷൻ കളിച്ച താരമെന്ന നേട്ടവും റൊണാൽഡോയ്‌ക്ക് മുന്നിലുണ്ട്. റൊണാൾഡോയുടെ അഞ്ചാം യൂറോ കപ്പ്െഡിഷനാണിത്.

യൂറോയിൽ ഇതുവരെ 9 തവണ വലകുലുക്കിയ ക്രിസ്റ്റ്യാനോ നിലവിൽ ഫ്രാൻസിന്റെ മിഷേൽ പ്ലാറ്റിനിക്കൊപ്പമാണ്. ഒരു ഗോൾ കൂടി നേടാനായാൽ പ്ലാറ്റിനിയെ മറികടക്കാൻ താരത്തിനാകും. അതേസമയം യൂറോയിൽ ഗോൾ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന നേട്ടവും റൊണാൾഡോയ്‌ക്ക് സ്വന്തമാവും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :