അനുബന്ധ വാര്‍ത്തകള്‍
- സിറ്റി വിട്ട് എങ്ങോട്ടുമില്ല, ക്ലബുമായുള്ള കരാർ 9 വർഷത്തേക്ക് പുതുക്കി എർലിംഗ് ഹാലണ്ട്
- തോറ്റ് മടുത്തില്ലെ, രാവിലെയായാല്‍ തൊപ്പി തെറിക്കുമെന്ന് ലിവര്‍പൂള്‍ ആരാധകര്‍, ആറ് വിരലുകള്‍ ഉയര്‍ത്തി പെപ്പിന്റെ മറുപടി
- ഗ്വാർഡിയോളയുടെ കരിയറിൽ ഇങ്ങനെയൊരു സീസൺ ഇതാദ്യം, തുടർച്ചയായ നാലാം തോൽവി വഴങ്ങി സിറ്റി
- വെറും 14 മില്യണിന് വാങ്ങിയ അല്‍വാരസിനെ 95 മില്യണ്‍ വിറ്റ് മാഞ്ചസ്റ്റര്‍ സിറ്റി, അര്‍ജന്റീന സ്പൈഡര്മാന് ഇനി അത്ലറ്റികോ മാഡ്രിഡില്‍
- എഫ് എ കപ്പിൽ സിറ്റുയുടെ ആറാട്ട്, അഞ്ച് അസിസ്റ്റ് ഡിബ്രുയ്നെ വക 4 അസിസ്റ്റ്, 5 ഗോളുകൾ നേടിയത് ഹാളണ്ട്
അര്‍ജന്റീനയുടെ വണ്ടര്‍ കിഡ്, ക്ലൗഡിയോ എച്ചെവേരി ഉടന്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരും
അര്‍ജന്റീനയിലെ അണ്ടര്‍ 20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ക്ലൗഡിയോ എച്ചുവേരി ഈ ആഴ്ച ഇംഗ്ലണ്ടിലെത്തി. ഉടന്‍ തന്നെ താരം മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഫെബ്രുവരി 3ന് ബ്രസീലിനെതിരായ മത്സരത്തില്‍ താരത്തിന് പരിക്കേറ്റിരുന്നു. ഫിറ്റ്നെസ് വീണ്ടെടുത്ത ശേഷമാകും താരം മാഞ്ചസ്റ്റര്‍ സിറ്റി ജേഴ്സിയണിയുക.
2024 ജനുവരിയില്‍ 12.5 മില്യണ്‍ പൗണ്ടിന് കരാറില്‍ ഒപ്പുവെച്ച എച്ചെവേരി റിവര്‍ പ്ലേറ്റില്‍ ലോണില്‍ പോയിരുന്നു. അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പിന് തൊട്ടുപിന്നാലെ സിറ്റിയില്‍ താരം ചേരുമെന്നാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ അതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. ഫെബ്രുവരി അവസാനമോ മാര്‍ച്ച് ആദ്യമോ ആയാകും താരം സിറ്റിയില്‍ അരങ്ങേറുക.
അടുത്ത ലേഖനം