ലോകകപ്പ് യോഗ്യത മത്സരം: ഇക്വിഡോറിനെതിരെ ബ്രസീലിന് ത്രസിപ്പിക്കുന്ന ജയം

ലോകകപ്പ് യോഗ്യത മത്സരത്തില്‍ ബ്രസീലിന് ജയത്തോടെ തുടക്കം.

brazil, ecuador, football ക്വിറ്റോ, ബ്രസീല്‍, ഇക്വഡോര്‍, ഫുട്ബോള്‍
ക്വിറ്റോ| സജിത്ത്| Last Modified വെള്ളി, 2 സെപ്‌റ്റംബര്‍ 2016 (07:35 IST)
ലോകകപ്പ് യോഗ്യത മത്സരത്തില്‍
ബ്രസീലിന് ജയത്തോടെ തുടക്കം. ഇക്വഡോറിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ബ്രസീല്‍ തകര്‍ത്തത്. ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറും പത്തൊന്‍പതുകാരനായ ഗബ്രിയല്‍ ജീസസുമാണ് ബ്രസീലിനായി ഗോളുകള്‍ നേടിയത്.

മത്സരം തുടങ്ങി 72-ാം മിനിറ്റിലാണ് ആദ്യ ഗോള്‍ പിറന്നത്. ഇക്വഡോറിന്റെ അലക്‌സാണ്ടര്‍ ഡോമിന്ഗ്വസ് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയാണ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ഗോളാക്കിമാറ്റിയത്. 87-ാം മിനിറ്റിലായിരുന്നു മാര്‍സേലോ നല്‍കിയ മനോഹരമായ പാസ് ഗോള്‍ വലയിലെത്തിച്ച് ഗബ്രിയല്‍ ജീസസ് ബ്രസീലിന്‌ രണ്ടാം ഗോള്‍ നേടിക്കൊടുത്തത്‍.

മൂന്നാം ഗോള്‍ പിറന്നതാവട്ടെ രണ്ടാം പകുതിയിലെ എക്‌സ്ട്രാ ടൈമിലുമായിരുന്നു ‍. മത്സരത്തിന്റെ 92-ാം മിനിറ്റില്‍ നെയ്മര്‍ നല്‍കിയ പാസ് ഗബ്രിയല്‍ ജീസസ് മനോഹരമായൊരു ഷോട്ടിലൂടെ ഗോള്‍ വര കടത്തി ബ്രസീലിന്റെ ജയം മൂന്ന് ഗോളുകള്‍ക്കാക്കി മാറ്റുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :