ഒരു കളി കൂടി ജയിച്ചാല്‍ അര്‍ജന്റീനയ്ക്ക് ബ്രസീലിനൊപ്പം ഫൈനല്‍ കളിക്കാം; വരുന്നു സ്വപ്‌ന ഫൈനല്‍

രേണുക വേണു| Last Modified ചൊവ്വ, 6 ജൂലൈ 2021 (07:50 IST)

കോപ്പ അമേരിക്ക ആദ്യ സെമി ഫൈനലില്‍ പെറുവിനെ തകര്‍ത്ത് ബ്രസീല്‍. എതിരില്ലാത്ത ഒരു ഗോളിനാണ് ബ്രസീല്‍ പെറുവിനെ തോല്‍പ്പിച്ചത്. 34-ാം മിനിറ്റില്‍ ലൂക്കാസ് പക്വേറ്റയാണ് ബ്രസീലിനായി വിജയഗോള്‍ നേടിയത്. കോപ്പ അമേരിക്കയില്‍ പക്വേറ്റ നേടുന്ന രണ്ടാം ഗോള്‍ ആണിത്.

അര്‍ജന്റീന-ബ്രസീല്‍ സ്വപ്‌ന ഫൈനലിലേക്കുള്ള ദൂരം കുറഞ്ഞിരിക്കുകയാണ്. നാളെ രാവിലെ 6.30 രണ്ടാം സെമി ഫൈനലില്‍ കൊളംബിയയെ അര്‍ജന്റീന നേരിടും. ഈ മത്സരത്തില്‍ അര്‍ജന്റീന ജയിച്ചാല്‍ ബ്രസീല്‍-അര്‍ജന്റീന ഫൈനല്‍ കാണാം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :