നെയ്‌മറിന്റെ കഷ്‌ടകാലമെന്നാല്ലാതെ എന്തുപറയാന്‍; ആ വിധി തീര്‍പ്പാക്കാന്‍ ബാഴ്‌സലോണ കോടതി കയറുന്നു!

നെയ്‌മര്‍ കളിക്കുമോ ?; ബാഴ്‌സലോണ കോടതി കയറുന്നു!

 Barcelona , Neymar , Clasico , Barcelona appeal , messi , mesi , barsa , ബാഴ്‌സലോണ , കായിക കോടതി , ബാഴ്‌സ , സ്‌പാനിഷ്‌ ക്ലാസിക്‌ , റയല്‍ മാഡ്രിഡ് , സ്‌പാനിഷ്‌ ലീഗ്‌ , ലയണല്‍ മെസി
മാഡ്രിഡ്‌| jibin| Last Modified ശനി, 22 ഏപ്രില്‍ 2017 (12:16 IST)
റയല്‍ മാഡ്രിഡിനെതിരേ നാളെ നടക്കുന്ന സ്‌പാനിഷ്‌ ക്ലാസിക്‌ പോരാട്ടത്തിനു മുമ്പ്‌ സൂപ്പര്‍ സ്‌ട്രൈക്കര്‍ നെയ്‌മറെ രക്ഷിച്ചെടുക്കാനുള്ള നീക്കം ശക്തപ്പെടുത്തി ബാഴ്‌സലോണ ക്ലബ്‌ ടീം അധികൃതര്‍.

നെയ്‌മറെ മൂന്നു കളികളില്‍നിന്നു വിലക്കേര്‍പ്പെടുത്തിയതിനെതിരേ സ്‌പാനിഷ്‌ കായിക കോടതിയെ സമീപിക്കാനാണ്
ബാഴ്‌സലോണയുടെ തീരുമാനം. ബാഴ്‌സയുടെ പരാതി അപ്പീല്‍സ്‌ കമ്മിറ്റി തള്ളിയതോടെയാണു കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്‌.

സ്‌പാനിഷ്‌ ലീഗ്‌ മത്സരത്തില്‍ മലാഗയ്‌ക്കെതിരെ നടന്ന സംഭവ വികാസങ്ങളാണ് നെയ്‌മറിന് വിനയായത്. റഫറിയോടു തര്‍ക്കിച്ചതും രോക്ഷം പ്രകടിപ്പിച്ചതും മൂലമാണ് അദ്ദേഹത്തിന് മൂന്നു മത്സരങ്ങളില്‍നിന്നു വിലക്കേര്‍പ്പെടുത്തിയത്‌.

റയലിനെതിരെയുള്ള മത്സരത്തിന് മുമ്പായി നെയ്‌മറിന്റെ വിലക്ക് കോടതി ഇടപെട്ട് നീക്കം ചെയ്യുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സലോണ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :