സജിത്ത്|
Last Modified വെള്ളി, 25 നവംബര്‍ 2016 (10:15 IST)
ഐഎസ്എൽ മൂന്നാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനും എഫ്സി പുണെ സിറ്റിയുംയ്ക്കും ഇന്നു ജീവന്മരണ പോരാട്ടം. സെമിഫൈനൽ പ്രവേശനം ഉറപ്പാക്കാന്‍ ഇന്നത്തെ ജയം ഇരു ടീമുകള്‍ക്കും അനിവാര്യമാണ്. വൈകിട്ട് ഏഴിനു കൊച്ചി കലൂർ സ്റ്റേഡിയത്തിലാണ് മത്സരം.
രണ്ടു ടീമിനും 15 പോയിന്റ് വീതമാണെങ്കിലും ഗോൾ വ്യത്യാസത്തിൽ പുണെയുടെ സ്ഥിതി മെച്ചമായതിനാല്‍ പട്ടികയില്‍ നാലാം സ്ഥാനത്താണ് പൂണെ. ഇന്ന് വിജയിക്കുന്ന ടീം 18 പോയിന്റുമായി മുന്നിലേക്കു കയറുമെന്നതിനാല്‍ കടുത്ത മത്സരത്തിനായിരിക്കും ഇന്ന് കല്ലൂര്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കുക.
ഇന്നത്തെ മത്സരത്തിനുശേഷം രണ്ടു ടീമിനും രണ്ടു മൽസരം കൂടിയാണ് ബക്കിയുള്ളത്. ഇന്നത്തേതടക്കം മൂന്നു മൽസരവും ജയിക്കുകയാണെങ്കില്‍ ബ്ലാസ്റ്റേഴ്സിന് 24 പോയിന്റാകും. രണ്ടു ഗോൾ വ്യത്യാസത്തില്‍ ജയിക്കാനായാല്‍ ഗോൾ ശരാശരിയും മെച്ചപ്പെടും. സമനിലയാണെങ്കില്‍ അത് ഇന്നു രണ്ടു ടീമിനും ഗുണകരമല്ല.