ഇന്ത്യൻ കോച്ചാകാൻ 3 തവണ അപേക്ഷിച്ചു, കിട്ടിയില്ല, നാലാം അവസരം തേടി ടോം മൂഡി
രവിശാസ്‌ത്രിയുടെ പിൻഗാമിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകാൻ ടോം മൂഡി താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ശ്രീലങ്കയുടെയും ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെയും ഡയറക്ടർ ഓഫ് ക്രിക്കറ്റ് ചുമതല വഹിക്കുന്ന മൂഡി നാലാം തവണയാണ് ഇന്ത്യയുടെ പരിശീലകനാകാൻ അപേക്ഷിക്കുന്നത്.
ഈ മാസം ആരംഭിക്കുന്ന ടി20 ലോകകപ്പോടെ രവിശാസ്‌ത്രി ഇന്ത്യൻ പരിശീലകസ്ഥാനം ഒഴിയുന്ന സാഹചര്യത്തിലാണ് ടോം മൂഡി പരിശീലക സ്ഥാനത്തേക്ക് അപേഷിച്ചിരിക്കുന്നത്.2017ലും 2019ലും ഉൾപ്പെടെ ബിസിസിഐ അപേക്ഷ ക്ഷണിച്ച സമയത്ത് ടോം മൂഡി പരിശീലകസ്ഥാനത്തേക്ക് അപേക്ഷിച്ചിരുന്നു.