ഹേറ്റേഴ്‌സ് എങ്ങനെ സഹിക്കും,അണ്ടര്‍ 20 ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിലെത്തി അര്‍ജന്റീന

അഭിറാം മനോഹർ| Last Modified ബുധന്‍, 24 മെയ് 2023 (17:17 IST)
ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീന സീനിയര്‍ ടീം കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ലോകകിരീടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് അര്‍ജന്റീന ജൂനിയര്‍ ടീം. സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ തിരിച്ചടിയുണ്ടായെങ്കിലും അണ്ടര്‍ 20 ലോകകപ്പില്‍ കഴിഞ്ഞ ദിവസം ഗ്വാട്ടിമാലയെ പരാജയപ്പെടുത്തിയതൊടെ അര്‍ജന്റീന നോക്കൗട്ട് ഘട്ടത്തിലേക്ക് മുന്നേറി.

ഗ്വാട്ടിമാലക്കെതിരെ എതിരില്ലാത്ത 3 ഗോളുകളുടെ വിജയമാണ് അര്‍ജന്റീന സ്വന്തമാക്കിയത്. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ വിജയിച്ച അര്‍ജന്റീനയ്ക്ക് ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ സമനിലയെങ്കിലും സ്വന്തമാക്കിയാല്‍ ഗ്രൂപ്പ് ജേതാക്കളായി നോക്കൗട്ടിലേക്ക് മുന്നേറാം. ഉക്രെയ്‌നാണ് നിലവിലെ അണ്ടര്‍ 20 ചാമ്പ്യന്മാര്‍. 6 കിരീടങ്ങള്‍ സ്വന്തമാക്കിയ അര്‍ജന്റീനയാണ് അണ്ടര്‍ 20ല്‍ ഏറ്റവും കൂടുതല്‍ ലോകകപ്പുകള്‍ സ്വന്തമാക്കിയ ടീം. 5 കിരീടവിജയങ്ങളുമായി ചിരവൈരികളായ ബ്രസീലാണ് രണ്ടാം സ്ഥാനത്ത്. 2 വര്‍ഷത്തെ ഇടവേളയിലാണ് അണ്ടര്‍ 20 ലോകകപ്പ് നടത്താറുള്ളത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :