പ്രീമിയർ ലീഗിൽ യുവരാജാവിൻ്റെ കിരീടാരോഹണം, റെക്കോർഡ് നേട്ടം സ്വന്തമാക്കി ഹാലണ്ട്

അഭിറാം മനോഹർ| Last Modified വ്യാഴം, 4 മെയ് 2023 (15:50 IST)
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെത്തിയ ആദ്യ സീസണിൽ തന്നെ റെക്കോർഡുകൾ വാരികൂട്ടി നോർവെ താരം എർലിംഗ് ഹാലണ്ട്. മാഞ്ചസ്റ്റർ സിറ്റിയിലെത്തിയതിന് ശേഷം തൻ്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ഫോമിലാണ് താരം. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ നിരവധി റെക്കോർഡുകൾ തൻ്റെ പേരിലാക്കിയ താരം ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകളെന്ന ആൻഡി കോളിൻ്റെയും അലൻ ഷിയററുടെയും റെക്കോർഡ് നേട്ടത്തിനൊപ്പമാണെത്തിയത്.

ഇതോടെ 1994-95 സീസൺ മുതൽ നിലനിന്ന് പോന്ന റെക്കോർഡാണ് തൻ്റെ ആദ്യ ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ താരം തകർക്കുമെന്ന് ഉറപ്പായി. വെസ്താം യുണൈറ്റഡിനെതിരെ കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയതോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ 35 ഗോൾ നേടാൻ താരത്തിനായി. ആൻഡി കോളിനുംഅലൻ ഷിയററിനും 35 ഗോളുകൾ നേടാൻ 42 മത്സരങ്ങൾ വേണ്ടി വന്നപ്പോൾ 38 മത്സരങ്ങളിൽ നിന്നാണ് ഹാലണ്ടിൻ്റെ നേട്ടം. അതിനാൽ തന്നെ സീസണിൽ ഗോളുകൾ ഇനിയും സ്വന്തമാക്കാൻ ഹാളണ്ടിന് മുന്നിൽ അവസരമുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :