അനുബന്ധ വാര്‍ത്തകള്‍
- നീരുവന്ന് മുട്ടിയ കണങ്കാല്, ആ വേദനയും സഹിച്ച് അവന് ടീമിന് വേണ്ടി കളിച്ചു; നെയ്മറിന് കൈയടിച്ച് ഫുട്ബോള്‍ ലോകം, എന്തെങ്കിലും പറയാന്‍ സാധിക്കുക 48 മണിക്കൂറിന് ശേഷം !
- ജയിച്ചെങ്കിലും ബ്രസീലിന് തലവേദന ! നെയ്മര്‍ ഇനി ലോകകപ്പില്‍ കളിക്കുമോ എന്ന ആശങ്കയില്‍ ആരാധകര്‍
- ആദ്യ പകുതിയില്‍ പതുങ്ങി, രണ്ടാം പകുതിയില്‍ കുതിച്ചു; സെര്‍ബിയയെ മുട്ടുകുത്തിച്ച് ബ്രസീല്‍
- 'കപ്പ് എടുത്ത് വരൂ, എന്റെ കൂടെ ഒരു രാത്രി കിടക്കാം'; മെക്സിക്കന്‍ ഗോളിക്ക് കിടിലന്‍ ഓഫറുമായി നടി !
- അങ്ങനെ സംഭവിച്ചാല്‍ ബ്രസീലും തോല്‍ക്കും ! അര്‍ജന്റീനയുടെയും ജര്‍മനിയുടെയും ഗതി വരുമോ എന്ന പേടിയില്‍ കാനറി ആരാധകര്‍
Argentina predicted 11 against Mexico: സൗദിക്കെതിരെ കളിച്ച അര്‍ജന്റീനയെ അല്ല മെക്‌സിക്കോയ്‌ക്കെതിരെ കാണുക, പുതിയ തന്ത്രങ്ങളുമായി സ്‌കലോണി; സ്റ്റാര്‍ട്ടിങ് ഇലവന്‍ ഇങ്ങനെ
സൗദി അറേബ്യക്കെതിരായ മത്സരത്തിലെ അര്‍ജന്റീനയെ അല്ല മെക്‌സിക്കോയ്‌ക്കെതിരെ ആരാധകര്‍ ഗ്രൗണ്ടില്‍ കാണുക
Argentina vs Mexico Match, Predicted 11: ജീവന്‍മരണ പോരാട്ടത്തിനായി ലയണല്‍ മെസിയുടെ അര്‍ജന്റീന ശനിയാഴ്ച ഇറങ്ങും. ഇന്ത്യന്‍ സമയം നവംബര്‍ 27 ഞായറാഴ്ച പുലര്‍ച്ചെ 12.30 നാണ് മത്സരം ആരംഭിക്കുക. മെക്‌സിക്കോയാണ് അര്‍ജന്റീനയുടെ എതിരാളികള്‍. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റ അര്‍ജന്റീനയ്ക്ക് പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തണമെങ്കില്‍ മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തില്‍ ജയിച്ചേ മതിയാകൂ.
സൗദി അറേബ്യക്കെതിരായ മത്സരത്തിലെ അര്‍ജന്റീനയെ അല്ല മെക്‌സിക്കോയ്‌ക്കെതിരെ ആരാധകര്‍ ഗ്രൗണ്ടില്‍ കാണുക. അടിമുടി മാറ്റങ്ങളോടെയാണ് അര്‍ജന്റീന മെക്‌സിക്കോയ്‌ക്കെതിരെ പന്ത് തട്ടാന്‍ ഇറങ്ങുകയെന്നാണ് റിപ്പോര്‍ട്ട്.
4-2-3-1 ലൈനപ്പില്‍ ആയിരിക്കും അര്‍ജന്റീന മെക്‌സിക്കോയ്‌ക്കെതിരെ കളിക്കുക.
സ്റ്റാര്‍ട്ടിങ് ഇലവന്‍ (സാധ്യത): എമിലിയാനോ മാര്‍ട്ടിനെസ് (ഗോള്‍കീപ്പര്‍), നഹുവേല്‍ മൊളിന, ക്രിസ്റ്റ്യന്‍ റൊമേറോ, നിക്കോളാസ് ഒറ്റമെന്‍ഡി, മാര്‍ക്കോസ് അക്യുന, റോഡ്രിഗോ ഡി പോള്‍, ലിയാനാര്‍ഡോ പരേഡസ്, ലയണല്‍ മെസി, ഏഞ്ചല്‍ ഡി മരിയ, ലൗട്ടാറോ മാര്‍ട്ടിനെസ്, ജൂലിയന്‍ അല്‍വാരസ്