1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs New Zealand 1st ODI Live Cricket Score

India vs New Zealand 1st ODI Live Cricket Score: ആളിക്കത്തി ശ്രേയസും ധവാനും, ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍

76 പന്തില്‍ നാല് ഫോറും നാല് സിക്‌സും സഹിതം 80 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍

India vs New Zealand 1st ODI Live Cricket Score
India vs New Zealand 1st ODI Live Cricket Score: ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി 306 റണ്‍സ് നേടി. ശ്രേയസ് അയ്യര്‍, ശിഖര്‍ ധവാന്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ഇന്ത്യക്ക് വേണ്ടി അര്‍ധ സെഞ്ചുറി നേടി. 
 
76 പന്തില്‍ നാല് ഫോറും നാല് സിക്‌സും സഹിതം 80 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ശിഖര്‍ ധവാന്‍ 77 പന്തില്‍ 13 ഫോര്‍ സഹിതം 72 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ 50 റണ്‍സെടുത്ത് പുറത്തായി. 16 പന്തില്‍ മൂന്ന് ഫോറും മൂന്ന് സിക്‌സുമായി 37 റണ്‍സ് അടിച്ചുകൂട്ടിയ വാഷിങ്ടണ്‍ സുന്ദറിന്റെ അവസാന ഓവറിലെ വെടിക്കെട്ടാണ് ഇന്ത്യയുടെ സ്‌കോര്‍ 300 കടത്തിയത്. സഞ്ജു സാംസണ്‍ 38 പന്തില്‍ 36 റണ്‍സെടുത്ത് പുറത്തായി. 
 
ന്യൂസിലന്‍ഡിന് വേണ്ടി ടിം സൗത്തി, ലോക്കി ഫെര്‍ഗൂസന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ആദം മില്‍നെ ഒരു വിക്കറ്റ് സ്വന്തമാക്കി. 
 
അടുത്ത ലേഖനം
നിരാശപ്പെടുത്താതെ സഞ്ജു സാംസണ്‍; കൂടുതല്‍ അവസരങ്ങള്‍ കൊടുക്കൂ എന്ന് സോഷ്യല്‍ മീഡിയ