ഏയ്‌ഞ്ചൽ ഡി മരിയ രക്ഷകനായി, ഉറുഗ്വെയ്ക്കെതിരെ അർജന്റീനയ്ക്ക് വിജയം

അഭിറാം മനോഹർ| Last Modified ശനി, 13 നവം‌ബര്‍ 2021 (15:02 IST)
ലാറ്റിനമേരിക്കൽ മേഖലയിലെ യോഗ്യതാ റൗണ്ട് മത്സരത്തിൽ ഉറുഗ്വെയ്ക്കെതിരെ അർജന്റീനയ്ക്ക് വിജയം. കരുത്തർ തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് വിജയിച്ചത്. ഏഴാം മിനിറ്റിൽ പൗലോ ഡിബാലയുടെ പാസിൽ നിന്നായിരുന്നു ഡി മരിയയുടെ ഗോൾ.

അ‌ർജന്റീന ഇതോടെ തോൽവി അറിയാതെ 26 മത്സരങ്ങൾ പൂർത്തിയാക്കി. 28 പോയന്റുകളോടെ ലോകകപ്പ് യോഗ്യതയ്ക്ക് അരികെയാണ് അർജന്റീന. അടുത്ത അഞ്ച് മത്സരങ്ങളിൽ നിന്നും ഒരു വിജയം മാത്രമാണ് അർജന്റീനയ്ക്ക് യോഗ്യത നേടാൻ ആവശ്യമായിട്ടുള്ളത്. 17ന് ബ്രസീലിനെതിരെയാണ് അർജന്‍റീനയുടെ അടുത്ത മത്സരം.

പരിക്കിൽ നിന്ന് മോചിതനായ ലിയോണൽ മെസിയെ ഉൾപ്പെടുത്താതെയാണ് കോച്ച് ലിയോണൽ സ്‌കലോണി ആദ്യ ഇലവനെ ഇറക്കിയത്. 76-ാം മിനുറ്റിൽ പകരക്കാരനായി ഇറങ്ങിയെങ്കിലും മെസിക്ക് ഗോൾ നേടാനായില്ല. മെസിക്ക് പകരം പൗലോ ഡിബാലയാണ് ആദ്യ ഇലവനിൽ ഇറങ്ങിയത്. പൂർണ കായികക്ഷമത നേടിയാൽ ബ്രസീലിനെതിരായ മത്സരത്തിൽ മെസ്സി മുഴുവൻ സമയവും കളിച്ചേക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :