ബ്ലാസ്‌റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത, അഡ്രിയാൻ ലൂണ ഉടൻ ടീമിൽ തിരിച്ചെത്തുമെന്ന് റിപ്പോർട്ട്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 12 ഫെബ്രുവരി 2024 (16:12 IST)
കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയുമായി ടീമിന്റെ നായകനും പ്രധാനതാരവുമായ അഡ്രിയാന്‍ ലൂണ പരിക്കില്‍ നിന്നും തിരിച്ചെത്തുന്നു. സീസണില്‍ മികച്ച രീതിയില്‍ മുന്നേറുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. അഡ്രിയാന്‍ ലൂണയില്ലാതെ രണ്ടാമത്തെ മാസമാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പിന്നിടുന്നത്.

പരിക്കിനെ തുടര്‍ന്ന് ഉറുഗ്വെയിലേക്ക് മടങ്ങിയ താരം മുംബൈയിലേക്ക് തിരിച്ചുവന്നിരുന്നു. മുംബൈയില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് താരം. നിലവില്‍ ഇന്ത്യയില്‍ തന്നെയുള്ള താരം ഉടന്‍ ടീമിനൊപ്പം ചേരുമെന്നാണ് ഇവാന്‍ പറയുന്നത്. ടീമിനൊപ്പം ചേര്‍ന്ന് തന്റെ ഫിറ്റ്‌നസ് വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ താരം തുടരുമെന്നും ഇവാന്‍ കഴിഞ്ഞ ദിവസം പറഞ്ഞു. അതിന് പുറമെ ഇന്ന് കേരള ബ്ലാസ്‌റ്റേഴ്‌സും പഞ്ചാബും തമ്മിലുള്ള മത്സരം കാണാന്‍ അഡ്രിയാന്‍ ലൂണയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ലൂണ ഫിറ്റ്‌നസ് വീണ്ടെടുത്താലും ഈ സീസണില്‍ താരം കളിക്കാനിറങ്ങാന്‍ സാധ്യതയില്ല. ഇപ്പോള്‍ ടീമിനൊപ്പമുള്ള താരങ്ങള്‍ തന്നെയാകും ഈ സീസണ്‍ അവസാനിക്കുന്നത് വരെ തുടരുക. എന്നാല്‍ അടുത്ത സീസണില്‍ കൂടുതല്‍ കരുത്തോടെ താരം തിരിച്ചുവരും. ഇവാന്‍ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :