അനുബന്ധ വാര്‍ത്തകള്‍
- ട്രെബിൾ നേട്ടം സ്വന്തമാക്കിയ ഹാലൻഡിനെ മറികടക്കാൻ 2023ൽ മെസ്സി എന്താണ് ചെയ്തത്, ഫിഫ ബെസ്റ്റ് പുരസ്കാരത്തിനെതിരെ വിമർശനം
- ഫ്രഞ്ച് ആരാധകർ മെസ്സിയോട് തെറ്റ് ചെയ്തു, മെസ്സിക്കൊപ്പം കളിക്കുന്നത് മിസ് ചെയ്യുന്നു, ഒടുവിൽ തുറന്ന് സമ്മതിച്ച് എംബാപ്പെ
- മെസ്സിക്ക് ശേഷം അര്‍ജന്റീനയുടെ പത്താം നമ്പര്‍ അവനോ? യുവതാരത്തിന് പിന്നാലെ റയലും സിറ്റിയും അടക്കം ഏഴ് വമ്പന്‍ ടീമുകള്‍
- അര്‍ജന്റീന പരിശീലകനെ വലവീശി റയല്‍ മാഡ്രിഡ്, സ്കലോണിയുടെ മുന്നിലുള്ളത് വമ്പന്‍ ഓഫര്‍
- റയല്‍ മാഡ്രിഡിന്റെ വര്‍ഷങ്ങളായുള്ള റെക്കോര്‍ഡ് തകര്‍ത്ത് ജൂഡ് ബെല്ലിങ്ഹാം, പിന്നിലാക്കിയത് സാക്ഷാന്‍ റൊണാള്‍ഡോയെ
Mbappe: ഇത്തവണ കേട്ടത് സത്യം തന്നെ? എംബാപ്പെ റയൽ മാഡ്രിഡിലേക്ക് തന്നെയെന്ന് റിപ്പോർട്ട്
പിഎസ്ജിയുമായി കരാര്‍ അവസാനിക്കുന്ന സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. പിഎസ്ജിയില്‍ തന്റെ കരിയറിന്റെ അവസാന മാസങ്ങളിലുള്ള താരം റയല്‍ മാഡ്രിഡുമായി കരാറിലെത്തിയെന്ന് ഇ എസ്പിഎന്‍ വ്യക്തമാക്കുന്നു. പിഎസ്ജിയുമായി കരാര്‍ അവസാനിക്കുന്ന താരം ക്ലബ് വിടുമെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.
എംബാപ്പെയെ ടീമില്‍ നിര്‍ത്താനായി പിഎസ്ജി പല വിധത്തിലും ശ്രമിച്ചിരുന്നു. എംബാപ്പെ ടീം വിട്ടാല്‍ പകരക്കാരനായി എ സി മിലാന്റെ റാഫേല്‍ ലിയാവോയെ ടീമിലെത്തിക്കാനാണ് പിഎസ്ജിയുടെ നീക്കം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി റയല്‍ മാഡ്രിഡ് എംബാപ്പെയ്ക്കായി സജീവമായി രംഗത്തുണ്ട്. നിലവില്‍ ശക്തരായി മുന്നോട്ട് പോകുന്ന റയലിലേക്ക് എംബാപ്പെ കൂടിയെത്തിയാല്‍ റയലിനെ തകര്‍ക്കുക എന്നത് എതിരാളികള്‍ക്ക് ഏറെ ദുഷ്കരമാകും.