ലണ്ടന്‍|
jibin|
Last Modified ബുധന്‍, 25 ഫെബ്രുവരി 2015 (10:54 IST)
മെസിയും നെയ്മറും സുവാരസും മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ പോസ്റ്റില്‍ ആക്രമണം അഴിച്ചുവിട്ടപ്പോള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ബാഴ്സലോണയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇംഗ്ലീഷ് ചാമ്പ്യന്മാരുടെ ജയം.
കളിയുടെ തുടക്കം മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗോള്‍ പോസ്റ്റിന് മുന്നില്‍ പതിവായെത്തിയ മെസിയും സംഘവും തുടക്കത്തില്‍ തന്നെ ലീഡ് നേടുകയും ചെയ്തു. പതിനാറാം മിനിറ്റില്‍ ലൂയി സുവാരസ് ബാഴ്സലോണയ്ക്കായി ആദ്യ ഗോള്‍ നേടി. ഗോളിന്റെ ഞെട്ടല്‍ മാറുന്നതിന് മുമ്പ് തന്നെ മുപ്പതാം മിനിട്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്രതിരോധ നിരയെ കബളിപ്പിച്ച് മെസി നല്കിയ പാസ് സുവാരസ് ഗോളാക്കി മാറ്റുകയും ചെയ്തു. കളിയുടെ അവസാന നിമിഷം മെസിയെ ഫൌള് ചെയ്തതിന് ലഭിച്ച പെനാല്‍റ്റി മെസി പാഴാക്കുകയും ചെയ്തു.
രണ്ടാം പകുതിയില്‍ സെര്‍ജി അഗ്യൂറോയിലൂടെ സിറ്റി ആശ്വാസ ഗോള്‍ നേടിയെങ്കിലും പിന്നീട് നല്ല മുന്നേറ്റങ്ങളുണ്ടായില്ല. തുടര്‍ച്ചയായ രണ്ടാം സീസണിലും മാഞ്ചസ്റ്റര്‍ സിറ്റിയും ബാഴ്സയും നേര്‍ക്കുനേര്‍ വന്ന മത്സരത്തില്‍ ചരിത്രമാവര്‍ത്തിച്ചു. വിജയം ഇത്തവണയും ബാഴ്സയ്ക്കൊപ്പം തന്നെ നിന്നു. മറ്റൊരു മത്സരത്തില്‍ ഇറ്റാലിയന്‍ ക്ലബായ യുവന്റസ് ജര്‍മ്മന്‍ ക്ലബ്ബായ ബൊറുസ്യ ഡോര്‍ട്മണ്ടിനെ തോല്‍പ്പിച്ചു. ടെവസിന്റെയും മൊറാറ്റയുടെയും ഗോളുകളുടെ ബലത്തിലായിരുന്നു യുവന്റസിന്റെ വിജയം.
മലയാളം വെബ്ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.