കേരളത്തെ നൌഷാദ് നയിക്കും

PROPRO
ശ്രീനഗറില്‍ നടക്കുന്ന സന്തോഷ്‌ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരളടീമിനെ വ്യാഴാഴ്ച പ്രഖ്യാപിച്ചു. വിദേശ മലയാളികളെ ആശ്രയിക്കാതെ നാട്ടിലെ തന്നെ യുവനിരയ്‌ക്ക് പ്രാധാന്യം നല്‍കി ഒരുക്കുന്ന ടീമിനെ എസ് ബി ടി താരം അബ്ദുള്‍ നൌഷാദ് നയിക്കും. എസ് ബി ടി പ്രതിരോധക്കാരന്‍ അബ്ദുല്‍ ബഷീറാണ് ഉപനയകന്‍.

എസ് ബിടിയില്‍ നിന്നും ആ പേരും വിവാ കേരള മലബാര്‍ യുണൈറ്റഡ് എന്നീ ക്ലബ്ബുകളുടെ നാലുപേര്‍ വീതവും ടൈറ്റാനിയത്തിന്‍റെ രണ്ടുപേരും ഒക്‌ടോപാല്‍സ്, സെന്‍ട്രല്‍ എകൈ്‌സസ്, പോര്‍ട്ട്ട്രസ്റ്റ്, കെ എസ് ഇ ബി ടീമുകളുടെ ഓരോരുത്തരും ടീമിലെത്തി. ഇത് ആറാം തവണയാണ് നൌഷാദ് കേരളത്തിനായി കളിക്കുന്നത്.

മുന്‍ താരങ്ങളില്‍ ഭൂരിപക്ഷം പേരെയും ഒഴിവാക്കി. നൌഷാദിനൊപ്പം പരിചയസമ്പന്നനായി ആസിഫ് സഹീര്‍ മാത്രമാണ് സീനിയര്‍ നിരയില്‍ നിന്നും ഉള്ളത്. യുവരക്തത്തിന് പ്രാമുഖ്യം നല്‍കി പ്രഖ്യാപിച്ച ടീമില്‍ മുന്‍ ക്യാപ്റ്റന്‍ ആസിഫ് സഹീറാണ് പരിചയമ്പന്നനെന്ന് വിശേഷിപ്പിക്കാവുന്ന കളിക്കാരാനായിട്ടുള്ളത്. ബിജീഷ് ബെന്‍, അബ്ദുല്‍ ബഷീര്‍ കളിച്ച എബിന്‍‌ റോസ്, ജസീര്‍ കാരണാത്ത് എന്നിവരാണ് മുമ്പ് കേരളത്തിനായി കളിച്ചിട്ടുള്ള പ്രമുഖര്‍.

ഗോള്‍കീപ്പര്‍ കെ.ടി. നവാസ്, മലബാര്‍ യുണൈറ്റഡിന്‍റെ സി.കെ. ജിതേഷ്, പോര്‍ട്ട്ട്രസ്റ്റിന്‍റെ വി.എസ്. അനൂജ്, തൃശ്ശൂര്‍ ഒക്‌ടോപാല്‍സിന്‍റെ ടി.കെ. പ്രസൂണ്‍, വിവാ കേരളയുടെ കെ.വി. ലാലു, എസ്.ബി.ടി.യുടെ പി. രാഹുല്‍, വിവ കേരളയുടെ ഒ.കെ. ജാവേദ്, എസ്.ബി.ടി.യുടെ സി.ജെ. റിനില്‍, മലബാര്‍ യുണൈറ്റഡിന്‍റെ ജാക്കന്‍ സെബാസ്റ്റ്യന്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. അതേ സമയം പരുക്ക് മൂലം മുന്‍ നായകന്‍ അബ്ദുല്‍ ഹക്കീമിനെ ഒഴിവാക്കി.

വിക്ടര്‍മഞ്ഞിലയാണ് പരിശീലകന്‍. പ്രേംനാഥ് ഫിലിപ്പ് സഹപരിശീലകനും. അഡ്വ. കെ.എ. സ്റ്റാന്‍ലി ജെയിംസ് മാനേജരും ഡോ. ജിജി ജോര്‍ജ് ടീം ഫിസിയോയുമാണ്. ശനിയാഴ്ച വൈകിട്ട് കേരള എക്‌സ്പ്രസ്സില്‍ തൃശ്ശൂരില്‍ നിന്നാണ് ടീം കശ്മീരിലേക്ക് യാത്രതിരിക്കുക.

ഗോള്‍കീപ്പര്‍മാര്‍: ജിനേഷ് തോമസ്, ആര്‍.എ. രഞ്ജിത്ത്, കെ.ടി. നവാസ്.

പ്രതിരോധനിര: ജസീര്‍ കാരണത്ത്, ബി. ദീപു, സി.കെ. ജിതേഷ്, എം. അബ്ദുല്‍ ബഷീര്‍, എബിന്റോസ്, കെ.എസ്. ജോബി, വി.എസ്. അനൂജ്.

മധ്യനിര: ബിജേഷ് ബെന്‍, അബ്ദുല്‍ നൗഷാദ്, ടി.കെ. പ്രസൂണ്‍, മാര്‍ട്ടിന്‍ ജോണ്‍, കെ.വി. ലാലു, പി. രാഹുല്‍.
ഫോര്‍വേഡുകള്‍: ആസിഫ് സഹീര്‍, ഒ.കെ. ജാവേദ്, സി.ജെ. റെനില്‍, ജാക്കന്‍ സെബാസ്റ്റ്യന്‍.

കോച്ച്: വിക്ടര്‍മഞ്ഞില.

അസി. കോച്ച്: പ്രേംനാഥ് ഫിലിപ്പ്.

മണ്ണുത്തി: | WEBDUNIA|
മാനേജര്‍: അഡ്വ. സ്റ്റാന്‍ലി ജെയിംസ്, ടീം ഫിസിയോ: ഡോ. ജിജി ജോര്‍ജ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :