ട്രംപ് ഭരണത്തിന് അവസാനം, അഫ്‌ഗാൻ കീഴടക്കി താലിബാൻ: ലോക രാഷ്ട്രീയത്തിൽ 2021ൽ സംഭവിച്ചത് വൻ മാറ്റങ്ങൾ

അഭിറാം മനോഹർ| Last Modified ബുധന്‍, 29 ഡിസം‌ബര്‍ 2021 (20:25 IST)
ലോകത്തെ സംബന്ധിച്ച് സംഭവബഹുലമായ മറ്റൊരു വർഷമായിരുന്നു 2021. യുഎസിൽ ഡൊണാൾഡ് ട്രംപ് വീണതും അഫ്‌ഗാനിൽ ഏറെ നാളുകൾക്ക് ശേഷം ഭരണം പിടിച്ചതും ജർമനിയിൽ നടന്ന അധികാരകൈമാറ്റങ്ങൾക്കും ചൈനീസ് പാർട്ടിയെ ഷീ ജിൻപിങ് കൈപ്പിടിയിലൊതുക്കുന്നതിനും 2021 സാക്ഷ്യം വഹിച്ചു.

യുഎസ് തിരെഞ്ഞെടുപ്പിനൊടുവിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് അധികാരം നഷ്ടമായത് തന്നെയായിരുന്നു 2021ലെ ആദ്യ വലിയ വാർത്ത. ആകെ പോൾ ചെയ്‌ത വോട്ടിന്റെ 51.3 ശതമാനം ബൈഡൻ നേടി. എന്നാൽ തിരെഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം നടന്നുവെന്ന് ആരോപിച്ച് ജനുവരി ആറിന് വാഷിങ്ടനിലെ ക്യാപിറ്റളിൽ ട്രംപ് അനുകൂലികൾ ആക്രമണം നടത്തുകയും. ഈ സംഭവത്തിൽ അഞ്ചു പേർ കൊല്ലപ്പെടുകയും ചെയ്‌തത് അമേരിയ്ക്കയ്ക്ക് വലിയ കളങ്കമായി. ക്യാപ്പിറ്റോൾ ആക്രമണം രാജ്യാന്തര സമൂഹത്തിൽ തന്നെ വലിയ പ്രതിഷേധങ്ങൾക്കിടയാക്കി.

അതേസമയം യുഎസ് വൈസ് പ്രസിഡന്റ് പദവി ഒരു വനിത അലങ്കരിക്കുന്ന ചരിത്ര നിമിഷത്തിനും 2021 സാക്ഷ്യം വഹിച്ചു. ഇന്ത്യൻ വംശജ കമല ഹാരിസ് ആയിരുന്നു ഈ നേട്ടം സ്വന്തമാക്കിയത്. 2021 നവംബർ 21ന് വൈദ്യപരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രസിഡന്റ് ബൈഡന് അനസ്തേഷ്യ നൽകിയപ്പോഴാണ്
ഒരു മണിക്കൂർ 25 മിനിറ്റ് സമയം പ്രസിഡന്റ് സ്ഥാനം കമലയിലേക്കെത്തിയത്.

അതേസമയം ചൈനയിൽ ഷി ചിൻപിങ് തന്റെ ആധിപത്യമുറപ്പിക്കുന്നതിനും ലോകം സാക്ഷിയായി. നവംബർ 10 ന് ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി പ്ലീനം ഷി ചിൻപിങ്ങിന് മൂന്നാംവട്ടവും പദവികളിൽ തുടരാനുള്ള ഭരണഘടനാ ഭേദഗതിയ്ക്ക് അനുമതി നൽകിയതോടെ പാർട്ടിയിലും സർക്കാരിലും ഷി സർവശക്ത‌നായി.

ജർമനിയിൽ 16 വർഷത്തെ ഭരണത്തിനു ശേഷം ചാൻസലർ പദവിയിൽനിന്ന് അംഗല മെർക്കൽ പടിയിറങ്ങുന്നതിനും 2021 സാക്ഷിയായി. അതേസമയം ലോകം ഞെട്ടലോടെയാണ് 2021 ഓഗസ്റ്റ് 15ന് താലിബാൻ അഫ്‌ഗാനിൽ പിടിമുറുക്കുന്ന കാഴ്‌ചയ്ക്കു സാക്ഷ്യം വഹിച്ചത്. താലിബാൻ കാബൂൾ പിടിച്ചതോടെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടു. താലിബാനിൽ നിന്ന് രക്ഷനേടാനായി കാബൂൾ രാജ്യാന്തര വിമാനത്താവളത്തിൽ നിസ്സഹായരായി തടിച്ചുകൂടിയ ആൾക്കൂട്ടത്തിന്റെ ചിത്രം 2021ലെ ഹൃദയം തകർക്കുന്ന കാഴ്ച്ചയായി.

അതേസമയം ഈ വർഷവും ഇസ്രായേൽ-പലസ്‌തീൻ സംഘർഷം തുടർന്നു. സംഘർഷത്തിൽ 256 പലസ്‌തീൻകാരും 13 ഇസ്രയേലികളും കൊല്ലപ്പെട്ടു.ഇസ്രയേലിൽ പലസ്തീൻ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ ഇടുക്കി സ്വദേശിനി സൗമ്യ കൊല്ലപ്പെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് ...

ഉഭയ സമ്മതപ്രകാരമുള്ള വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി
വിവാഹിതയായ യുവതി നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് ചൂട് കനക്കും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
താപനില 36°C വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ...

ചാര പ്രവര്‍ത്തി തടയണം; അമേരിക്കയിലേക്ക് പോകുന്ന ഉദ്യോഗസ്ഥര്‍ക്ക് സാധാരണ ഫോണും ലാപ്‌ടോപ്പും മതിയെന്ന് യൂറോപ്യന്‍ യൂണിയന്‍
താല്‍ക്കാലിക ഉപയോഗത്തിനുള്ള ബര്‍ണര്‍ ഫോണുകളാണ് നല്‍കിയിട്ടുള്ളത്.

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി ...

തമിഴ്‌നാടിന് സ്വയംഭരണ അവകാശം പ്രഖ്യാപിക്കാനൊരുങ്ങി മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
ഗവര്‍ണര്‍ ആര്‍എന്‍ രവിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടര്‍ന്നാണ് സ്റ്റാലിന്റെ നീക്കം.

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്

കണ്ണൂര്‍ സിപിഎമ്മിനെ നയിക്കാന്‍ കെ.കെ.രാഗേഷ്
എം.വി.ജയരാജന്റെ പിന്‍ഗാമിയായാണ് രാഗേഷ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക്