‘ഫെംസൈക്ലോപീഡിയ’ പ്രദര്‍ശനം മാര്‍ച്ച് 31 വരെ

ചെന്നൈ| Biju| Last Modified ബുധന്‍, 15 മാര്‍ച്ച് 2017 (15:10 IST)
വനിതാ ചരിത്രമാസം ആചരിക്കുന്നതിന്‍റെ ഭാഗമായി ചെന്നൈയിലെ യു എസ് കോണ്‍സുലേറ്റില്‍ റെഡ് എലഫെന്‍റ് ഫൌണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ഒരു പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നു. “ഫെംസൈക്ലോപീഡിയ: സെന്‍ ഡൂഡില്‍ഡ് ചിത്രങ്ങളിലൂടെയും കഥകളിലൂടെയും വ്യത്യസ്ത കാലഘട്ടങ്ങളിലെ സ്ത്രീകളുടെ കഥകള്‍” എന്ന് പേരിട്ടിരിക്കുന്ന പ്രദര്‍ശനം ചെന്നൈയിലെ അമേരിക്കന്‍ സെന്‍ററില്‍.

അമേരിക്കയിലെയും ഇന്ത്യയിലെയും വനിതകള്‍ സംഭാവന നല്‍കിയ മേഖലകളെക്കുറിച്ചുള്ള 30 ജോഡി ഡൂഡില്‍ഡ് ചിത്രങ്ങളാണ് ഫെംസൈക്ലോപീഡിയയില്‍ പ്രദര്‍ശിപ്പിക്കുന്നത്. റെഡ് എലഫെന്‍റ് ഫൌണ്ടേഷന്‍റെ സ്ഥാപകയും ഡയറക്ടറുമായ കീര്‍ത്തി ജയകുമാറാണ് ഇത് രചിക്കുകയും സൂക്ഷിക്കുകയും ചെയ്തിട്ടുള്ളത്.

പൊതുജനങ്ങള്‍ക്കായുള്ള പ്രദര്‍ശനം തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ ഒമ്പതുമണിക്ക് ആരംഭിക്കും. നാലുമണി വരെയാണ് പ്രദര്‍ശനം. സ്ഥലം - ചെന്നൈയിലെ യു എസ് കോണ്‍സുലേറ്റ് ജനറലിലെ അമേരിക്കന്‍ സെന്‍റര്‍. മാര്‍ച്ച് 31 വരെ പ്രദര്‍ശനമുണ്ടാകും.

വനിതാ ചരിത്ര മാസത്തേക്കുറിച്ച്

അമേരിക്കയില്‍ മാര്‍ച്ച് മാസം വനിതകളുടെ ചരിത്രമാസമായി ആഘോഷിക്കുന്നു. ഈ ആഘോഷത്തിനായുള്ള സന്ദേശത്തില്‍ പ്രസിഡന്‍റ് ഡോണാള്‍ഡ് ജെ ട്രം‌പ് ഇങ്ങനെ പറഞ്ഞു, “അമേരിക്കന്‍ ജീവിതത്തിന്‍റെ എല്ലാ തലങ്ങളെയും രൂപപ്പെടുത്താനും അതിലേക്ക് നയിക്കാനും സ്ത്രീകള്‍ക്കായി പുതിയ പാത നെയ്തെടുത്ത, എണ്ണമറ്റ പ്രതിബന്ധങ്ങളെ അതിജീവിച്ച വനിതാരത്നങ്ങളോടുള്ള ആദരമര്‍പ്പിക്കുകയാണ് ഈ വനിതാ ചരിത്ര മാസത്തില്‍. രാജ്യത്തും ലോകത്തുടനീളവും വനിതകളുടെ അവകാശങ്ങളും സമത്വവും സംരക്ഷിക്കുന്നതിനായി പോരാട്ടം തുടരും”.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :