റോസ്മറി സറ്റക്ളഫിന്റെ കുട്ടികള്‍ക്കുള്ള ചരിത്രപരമായ നോവലായ സില്‍വര്‍ ബ്രാഞ്ച് ചിത്രകഥാ പുസ്തകമാക്കി മാറ്റിയതാണ് ചാള്‍സ് കീപ്പിംഗിന്റെ ആദ്യത്തെ ശ്രമം. തുടര്‍ന്ന് ഹെന്‍ട്രി ട്രീസ്, ചാള്‍സ് കിംഗ്സിലി, അലന് ഗാര്‍നര്‍, ജഫ്രി തെരേസ, ചാള്‍സ് കസ്ലി, കെവിന് ക്രോസ്ലി തുടങ്ങിയ ധാരാളം കൃതികള്‍ ചരിത്ര കഥാപുസ്തകങ്ങളായി രൂപപ്പെടുത്തി. 1966ല്‍ ബ്ളാക്ക് ഡോളി, കാര്ത്തോസ് എന്നീ പേരുകളില്‍ തന്റെ ആദ്യത്തെ ചിത്ര പുസ്തകം അച്ചടിച്ചിറക്കി.
മുതിര്‍ന്നവര്‍ക്കായുള്ള നോവലുകളും അദ്ദേഹം ചിത്രീകരിച്ചിരുന്നു. കിംഗ് സോളമന്‍സ്, ദ മൂണ്‍ സ്റ്റോണ്‍ തുടങ്ങിയവ അവയില്‍ ചിലതാണ്. 1964ല്‍ ഫോളിയോ സൊസൈറ്റിയുമായി ചേര്‍ന്ന് എമിലി ബ്രോണ്ടിയുടെ വെതറിംഗ് ഹൈറ്റ്സ് ചിത്രീകരിക്കാന്‍ ശ്രമിച്ചെങ്കിലും അതില്‍ താത്പര്യം തോന്നാത്തതുകൊണ്ട് നിര്‍ത്തി. ചാള്‍സ് ഡിക്കന്‍സിന്റെ മുഴുവന്‍ കൃതികളും ഫോളിയോ സൊസൈറ്റിയുമായി ചേര്‍ന്ന് ചിത്രകഥാപുസ്തകമാക്കി പ്രസിദ്ധീകരിച്ചു.
സ്വാഭാവികത തുളുമ്പുന്നതായിരുന്നു ചാള്‍സ് കീപ്പിംഗിന്റെ ചിത്രങ്ങള്‍. അദ്ദേഹത്തിന്റെ പുസ്തകങ്ങളും അച്ചടിയും ഇംഗ്ളണ്ടില്‍ മുഴുവന്‍ ശ്രദ്ധ നേടിയിരുന്നു. തന്റെ അച്ചടിശാലയില്‍ പല പരീക്ഷണങ്ങളും അദ്ദേഹം നടത്തിയിരുന്നു. കറുപ്പും വെളുപ്പും കൊണ്ട് വരച്ചിരുന്ന മുതിര്‍ന്ന കുട്ടികള്‍ക്കായുള്ള പുസ്തകങ്ങള്‍ ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി പ്രസ് പുതിയ രൂപഭാവങ്ങളോടെ പ്രസിദ്ധീകരിച്ചു.
കളറുകളുപയോഗിച്ച് ചിത്രപുസ്തകങ്ങള്‍ പുറത്തിറക്കാന്‍ തുടങ്ങിയത് 1984 - ഓടെയാണ്. ലണ്ടന്‍ നഗരത്തിന്റെ പ്രകൃതിഭംഗി നഷ്ടപ്പെടുന്നതിനെക്കുറിച്ച് വരച്ച ആദം ആന്റ് പാരഡൈസ്ഡ് ഐലന്റ് ആണ് അദ്ദേഹത്തിന്റെ അവസാന പുസ്തകം.
കുട്ടികള്‍ക്കുള്ള മികച്ച പുസ്തകത്തിനുള്ള കഥ ഗ്രീന്‍ എവേ അവാര്‍ഡ് രണ്ടു തവണ നേടിയിട്ടുണ്ട്. കാര്‍ട്ടൂണ്‍ വര്‍ക്കുകള്‍ക്കുള്ള ഫ്രാന്‍സിസ് വില്യം അവാര്‍ഡ് 1972ലും 1977ലും ലഭിച്ചു. കാര്‍നെഗി അവാര്‍ഡ്, കര്‍ട്ട് മാസ്റ്റ്ലര് അവാര്‍ഡ് തുടങ്ങി ധാരാളം അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
ഗോഡ് ബനിത്ത് ദ സീ, ചാര്‍ലി, ചാര്‍ലോട്ട് ആന്റ് ദ ഗോള്‍ഡന്‍ കാനറി, ടിങ്കര്‍ ടെയ്ലര് ഫോക്ക് സോംഗ് ടെയില്‍സ്, ദ ഹൈവേ മാന്‍, ചാള്‍സ് കീപ്പിംഗ്സ് ക്ളാസിക് ടെയില്‍ ഓഫ് ദ മകാബ്രേ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കീപ്പിംഗിന്റെ വരകളും സൃഷ്ടികളും സൃഷ്ടിക്കാന്‍ കീപ്പിംഗ്സ് ഗാലറി എന്ന ഒരു പ്രദര്‍ശനശാല ഭാര്യ റിനേറ്റ് മേയര്‍ ബ്രിട്ടനില്‍ നടത്തുന്നുണ്ട്.