ബ്രെസ്സണ്‍ --‌-:നൂറ്റാണ്ടിന്‍റെ കണ്ണ്

ടി ശശിമോഹന്‍

T SASI MOHAN|
ആദ്യത്തെ കൗതുകം പെയിന്‍റിങ്ങ്

പാരീസില്‍ നിന്നും അകലെയല്ലാത്ത ചാന്‍റര്‍ലോപില്‍ സമ്പന്നമല്ലാത്തൊരു കുടുംബത്തിലാണ് 1908 ആഗസ്റ്റ് 22 നാണ് ബ്രെസ്സന്‍ ജ-നിച്ചത്. ആദ്യത്തെ കൗതുകം ചിത്രംവരയും പെയിന്‍റിങ്ങുമായിരുന്നു. 1927 ല്‍ അദ്ദേഹം ചിത്രരചന പഠിക്കുകയും ചെയ്തു. കേംബ്രിഡ്ജ-ില്‍ നിന്ന് ഇംഗ്ളീഷ് സാഹിത്യത്തില്‍ ബിരുദം നേടിയശേഷം ഫ്രഞ്ച് സൈന്യത്തില്‍ ചേര്‍ന്നു.

1937 ല്‍ ജ-ാവാ നര്‍ത്തകിയായ രത്നമോഹിനിയെ അദ്ദേഹം വിവാഹം ചെയ്തു. 30 കൊല്ലത്തിനുശേഷം അവര്‍ വഴിപിരിഞ്ഞു. 1970 ല്‍ മാര്‍ട്ടിനി ഫ്രാങ്കിനെ വിവാഹം ചെയ്തു. മെലാനി എന്നൊരു മകളുമുണ്ട്.

1931 ലാണ് ലെയ്ക ക്യാമറാ ബ്രെസ്സണ് കിട്ടുന്നത്. അന്നുമുതല്‍ ഫോട്ടോകളുടെ വശ്യലോകത്തേക്കദ്ദേഹം യാത്രപോയി. സിനിമയില്‍ നിന്നുള്ള ചില പാഠങ്ങള്‍ തന്‍റെ ഫോട്ടോഗ്രാഫിയെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

പാരീസിലെ റെയില്‍ റോഡ് സ്റ്റേഷനിന്‍റെ പശ്ഛാത്തലത്തിലുള്ള ഒരാളുടെ രൂപം അദ്ദേഹത്തിന്‍റെ വിഖ്യാത ഫോട്ടോകളിലൊന്നാണ്. കലാപരമായ അപൂര്‍വ ചാരുത; ഫ്രെയിമുകളൂടെ ഭംഗി എന്നിവ അതിനെ ഉദാത്തമാക്കി.

കൃത്രിമ വെളിച്ചം ഉപയോഗിക്കാതെ, വിലകൂടിയ ലെന്‍സുകളും ആധുനിക ഫോട്ടോഗ്രാഫിക് സങ്കേതങ്ങളും ഉപയോഗിക്കാതെ, ബ്ളാക്ക് ആന്‍റ് വൈറ്റ് ചിത്രങ്ങളില്‍ ഒതുങ്ങിനിന്ന് വിശ്വസാക്ഷിയും വിശ്വവിഖ്യാതനുമായി ബ്രെസ്സണ്‍.

വിപ്ളവാനന്തര ക്യൂബയില്‍ ചിരിക്കുന്ന ചെഗുവേര, പൈപ്പ് പുകയ്ക്കുന്ന ജ-ീന്‍ പോള്‍ സാര്‍ത്രെ, സോഫയില്‍ വിശ്രമിക്കുന്ന സൂസന്‍ സോന്‍ ടാഗ് എന്നിങ്ങനെ അതിസുന്ദരവും അത്യപൂര്‍വവുമായ പോര്‍ട്രെയിറ്റുകളുടെ ഉടമയാണദ്ദേഹം.

നാലു പതിറ്റാണ്ടുകളില്‍ പലതവണയായി അദ്ദേഹം ഇന്ത്യയിലെത്തി. അവസാനം വന്നത് 1987 ലായിരുന്നു. മഹാത്മാഗാന്ധിയുടെ മരണശേഷവും ശവസംസ്കാര സമയത്തുമെടുത്ത പടങ്ങള്‍ ലോകപ്രസിദ്ധമാണ്.

ഇന്ത്യയുടെ റിപബ്ളിക് ദിനപരേഡ്, രമണ മഹര്‍ഷിയുടെ മരണശയ്യ, അലഹബാദിലെ കുംഭമേള തുടങ്ങി നൂറിലേറെ അമൂല്യങ്ങളായ ഇന്ത്യന്‍ ഫോട്ടോകള്‍ അദ്ദേഹത്തിന്‍റേതായിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :