1507 ല്‍ ഫ്രഞ്ച് രാജകുടുംബാംഗമായ കൗണ്ട് ഫ്രാന്‍സെസ്കോ മെല്‍സിയെ പരിചയപ്പെടുകയും 15 വയസ്സുള്ള മെല്‍സിയയെ ഭാര്യയാക്കുകയും ചെയ്തു.
1513 - 1516 വരെ ഡാവിഞ്ചി റോമിലായിരുന്നു താമസം. ആ സമയത്താണ് ചിത്രകാരന്മാരായ റാഫേലും മൈക്കിള്‍ ആഞ്ചലോയുമൊക്കെ ജീവിച്ചിരുന്നത്. 1519 ല്‍ ഫ്രാന്‍സിലെ ക്ളോക്സ് എന്ന സ്ഥലത്ത് വച്ചാണ് ലിയണാര്‍ഡോ ഡാവിഞ്ചി മരിച്ചത്.
ലിയാണാര്‍ഡോ ഒട്ടനവധി ചിത്രങ്ങള്‍ വരച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്‍റെ ശ്രേഷ്ട സൃഷ്ടി എന്നു കരുതപ്പെടുന്നത് 1498 ല്‍ വരച്ച ലാസ്റ്റ് സപ്പറും 1503-1506 കാലയളവില്‍ വരച്ച മോണോലിസയുമാണ്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്‍റെ പതിനേഴ് ചിത്രങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ശില്പങ്ങളൊന്നും തന്നെ അവശേഷിക്കുന്നില്ല. ഡാവിഞ്ചിക്ക് പല ശില്പങ്ങളും ചിത്രങ്ങളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.
1481 ല്‍ അഡറേഷന്‍ ഓഫ് മാഗി എന്ന ഒരു അള്‍ത്താര പെയിന്‍റ് ചെയ്യാന്‍ ലിയാണാര്‍ഡോയെ ഏല്‍പ്പിച്ചു. എന്നാല്‍ അതും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. തുടര്‍ന്ന് അദ്ദേഹം മിലാനിലേക്ക് പോയി. മിലാനില്‍ വച്ച് 24 അടി പൊക്കമുള്ള ഓടിലുള്ള ഒരു കുതിരയുടെ പ്രതിമ നിര്‍മ്മിക്കാന്‍ തുടങ്ങി. എന്നാല്‍ അതും പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.
ഫ്ളോറന്‍സില്‍ തിരിച്ചെത്തിയതിന് ശേഷം ബാറ്റില്‍ ഓഫ് ആങ്ഖിനറി എന്ന ഒരു ലഘു ചുവര്‍ചിത്രത്തിന്‍റെ പണിയില്‍ അദ്ദേഹം ഏര്‍പ്പെട്ടു. ഈ സമയം എതിര്‍ഭിത്തിയില്‍ പ്രശസ്ത ചിത്രകാരനായ മൈക്കിള്‍ ആഞ്ചലോ ചിത്രം വരയ്ക്കുകയായിരുന്നു. പക്ഷേ കുറേ പഠനങ്ങള്‍ക്ക് ശേഷം സാങ്കേതിക കാരണങ്ങള്‍ മൂലം ഡാവിഞ്ചി ചിത്രം വരയ്ക്കല്‍ ഉപേക്ഷിക്കുകയാണുണ്ടായത്.