മാധ്യമം ഏതും ആയിക്കോട്ടെ. ആശയമുണ്ടെങ്കില്‍ മികച്ച നിലവാരമുള്ള കാര്‍ട്ടൂണ്‍ സൃഷ്‌ടിക്കാം
5 സ്‌ത്രീ വിരുദ്ധ നിലപാടുകള്‍ താങ്കളുടെ കാര്‍ട്ടൂണുകളില്‍ ഒരു പാട് ഉണ്ടല്ലോ?
ആനയും കടലും എത്രകണ്ടാലും മതിയാവുകയില്ല. സ്‌ത്രീകളെക്കുറിച്ച് ഏതു വിവരവും അറിയാന്‍ സമൂഹം ആഗ്രഹിക്കുന്നു. അത് ചിലപ്പോള്‍ സ്‌ത്രീവിരുദ്ധമായി പോകാറുണ്ടെന്ന് സമ്മതിക്കുന്നു.
6 സാമുവലിന്‍റെ കാളുവും മീനയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് താങ്കള്‍ വരയ്ക്കുവാന്‍ തുടങ്ങിയ ബോബനും മോളിയും 50 വര്‍ഷം പിന്നിട്ടു. തിരിഞ്ഞു നോക്കുമ്പോള്‍ എന്തു തോന്നുന്നു?
50 വര്‍ഷം കൊണ്ട് ഞാന്‍ ഏകദേശം 12000 കാര്‍ട്ടൂണ്‍ വരച്ചു കഴിഞ്ഞു. രണ്ട് കഥാപാത്രങ്ങളെ വെച്ചു കൊണ്ട് എങ്ങനെയാണ് ഇത്രയും കാലം ഞാന്‍ കാര്‍ട്ടൂണ്‍ രചന നടത്തിയതെന്ന് എന്നെ അദ്‌ഭുതപ്പെടുത്തുന്നു.
7 എങ്ങനെയാണ് തുടര്‍ച്ചയായി കാര്‍ട്ടൂണ്‍ രചന നടത്തുന്നതിനുള്ള ആശയങ്ങള്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്?
വെറും മൂന്നു മണിക്കൂര്‍ മാത്രമേ ഞാന്‍ രാത്രിയില്‍ ഉറങ്ങാറുള്ളൂ. ബാക്കി സമയം മുഴുവന്‍ വായനയാണ്. പിന്നെ ചര്‍ച്ചകള്‍. കോട്ടയത്തു നിന്ന് എറണാകുളത്തേക്ക് പോകുന്ന ഷട്ടില്‍ ട്രെയിനില്‍ കയറി അതില്‍ യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരുടെ സംസാരം ഞാന്‍ ശ്രദ്ധിക്കും.അവര്‍ രാഷ്‌ട്രിയ,സാംസ്‌കാരിക തുടങ്ങി എല്ലാ വിഷയങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്യും. ഇടയ്ക്ക് ഞാന്‍ ചില വിഷയങ്ങള്‍ അവരുടെ മുമ്പിലേക്ക് ഇട്ടു കൊടുക്കും.ഇത്തരം ചര്‍ച്ചകള്‍ എനിക്ക് കാര്‍ട്ടൂണ്‍ വരയ്ക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നു.