മോഹനന്‍ പണിയുന്നു... വിശ്വരൂപം

WEBDUNIA|
ഈയിടെ മോഹന്‍ പണിത ശ്രീകൃഷ്ണ ശില്പം പങ്കജകസ്തൂരിയിലെ ഡോ. ഹരീന്ദ്രനാഥന്‍നായര്‍ വാങ്ങി. വീട്ടിലാണ് വച്ചരിക്കുന്നത്. ദേവതാ ശില്പങ്ങളാണെങ്കിലും അവ വീട്ടിലും സ്വീകരണ മുറിയിലും വയ്ക്കാവുന്നതാണെന്ന് മോഹനന്‍ പറയുന്നു.

ഗണപതി, ധന്വന്തരി, ദുര്‍ഗാദേവി, നടരാജന്‍, രാധാകൃഷ്ണന്‍, ചെറിയ വിശ്വരൂപം തുടങ്ങി ഒട്ടേറെ ശില്പങ്ങള്‍ മോഹനനും സംഘവും പണിതു കഴിഞ്ഞു.

ശില്പിയായ തങ്കപ്പനാണ് മോഹനന്‍റെ ശില്പങ്ങള്‍ക്ക് വിപണി കണ്ടെത്തുന്നത്. ഇതിനകം ഒട്ടേറെ ശില്പങ്ങള്‍ വിദേശത്തേയ്ക്ക് അയച്ചു കഴിഞ്ഞു. ഇപ്പോള്‍ പണിത് വച്ചിരിക്കുന്ന ഗണപതിയും നടരാജനും ഉടന്‍ തന്നെ വിദേശത്തേയ്ക്ക് കൊണ്ടുപോകും.

ദാരുശില്പങ്ങള്‍ മെനയുന്നവരുടെ തലമുറ നശിക്കുകയാണെന്ന് മോഹനന്‍ പരിതപിക്കുന്നു. ഈ പണി ചെയ്യാന്‍ ആരും മുന്നോട്ടു വരുന്നില്ല.

പതിനൊന്നാം വയസ്സിലാണ് മോഹനന്‍ ശില്പ നിര്‍മ്മാണത്തിനിറങ്ങിയത്. പത്തു കൊല്ലം പണി ചെയ്താലേ കൈത്തഴക്കവും പരിചയവും വരൂ. മൂന്നോ നാലോ രൂപയായിരുന്നു ദിവസക്കൂലി.

ജ്യേഷ്ഠന്‍ ശ്യാം കുമാറായിരുന്നു ഗുരു. ആദ്യമാദ്യം ആനക്കൊമ്പിലായിരുന്നു ശില്പങ്ങള്‍ ഉണ്ടാക്കിയിയത്. അതിന് നിയന്ത്രണം വന്നപ്പോഴാണ് മരത്തിലേക്ക് തിരിഞ്ഞത്.

കൃതഹസ്തനായ ശില്പിയാണ് മോഹനന്‍. അദ്ദേഹത്തിന്‍റെ കണ്ണും മനസ്സും മരത്തടിയില്‍ ശില്‍പരൂപങ്ങള്‍ അംശിച്ച് പണി തുടങ്ങുമ്പോള്‍ ശില്പങ്ങള്‍ കവിത പോലെ മനോഹരമായി മാറുന്നു.

തിരുവനന്തപുരത്തെ ശ്രീവരാഹം മുട്ടത്തറ ആശാ നഗറിലെ 60-ാം നമ്പര്‍ വീടാണ് മോഹനന്‍റെ പണിപ്പുര. 0471--. 2506808 എന്ന വിലാസത്തില്‍ മോഹനനുമായും 0471--- 2461146 എന്ന വിലാസത്തില്‍ തങ്കപ്പനുമായും ബന്ധപ്പെടാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :