ഒരു പക്ഷേ അദ്ദേഹത്തിന്റെ ചിത്രങ്ങളെക്കാള്‍ കൂടുതല്‍ മനസ്സില്‍ പതിയുന്നത് ശാസ്ത്രസാങ്കേതിക രംഗത്തെ കണ്ടുപിടിത്തമായിരിക്കാം. ഇത് 13,000 പേജുകളുള്ള ഒരു നോട്ട്ബുക്കില്‍ അദ്ദേഹം കുറിച്ചിട്ടിരുന്നു.
മനുഷ്യന്റെ ശരീരശാസ്ത്രത്തെക്കുറിച്ചുള്ള പഠനം ഒരു യന്ത്രമനുഷ്യന് ഉണ്ടാക്കുന്നതില്‍ വരെ കൊണ്ടെത്തിച്ചു. 1495 രൂപരേഖ തയ്യാറാക്കിയ ഈ യന്ത്ര മനുഷ്യനാണ് ചരിത്രത്തിലെ ആദ്യത്തെ റോബോട്ട്.
1502ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ സുല്‍ത്താന്‍ ബെയാസിഡ് രണ്ടാമനു വേണ്ടി ലിയാണാര്‍ഡോ ഡാവിഞ്ചി 720 അടി നീളമുള്ള ഒരു പാലം ഉണ്ടാക്കാന്‍ തയാറായി. പക്ഷേ ആ പാലം ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. 2001 ല്‍ ഡാവിഞ്ചിയുടെ മാതൃകയില്‍ ചെറിയ ഒരു പാലം നോര്‍വെയില്‍ ഉണ്ടാക്കി.
മെഷീന്‍ഗണ്ണുകള്‍, ടാങ്കുകള്‍, ക്ളസ്റ്റല്‍ ബോംബുകള്‍ മുതലായവ അദ്ദേഹം കണ്ടു പിടിച്ചിരുന്നു. അന്തര്‍വാഹിനി, കാല്‍ക്കുലേറ്റര്‍, സ്പ്രിംഗ് ഉപയോഗിച്ചുള്ള കാര്‍ മുതലായവ അദ്ദേഹത്തിന്റെ മറ്റു കണ്ടുപിടിത്തങ്ങളാണ്.
ലിയാണാര്‍ഡോ അദ്ദേഹത്തിന്റെ നോട്ട് ബുക്ക് പ്രസിദ്ധീകരിച്ചിരുന്നില്ല. അതുകാരണം 19-ാം നൂറ്റാണ്ടു വരെ അത് ആരുമറിയാതെ കിടന്നു.