സര്‍ക്കാര്‍ രാജ് തരക്കേടില്ല

IFMIFM
അമിതാഭും രാംഗോപാല്‍ വര്‍മ്മയും ഒന്നിച്ച ‘രാംഗോപാല്‍ വര്‍മ്മ കി ആഗ്’ അവശേഷിപ്പിച്ച അഗ്നി ഇപ്പോഴും സംവിധായക മനസ്സില്‍ ജ്വലിക്കുന്നുണ്ടാവും. എന്തായാലും ബച്ചന്‍ കുടുംബവുമായി ഒന്നിച്ച് താക്കറെയുടെ വ്യക്തിത്വത്തിന്‍റെ ചൂട് പറ്റി വന്ന ‘സര്‍ക്കാര്‍ രാജ്’ പ്രേക്ഷകരെ നിരാശപ്പെടുത്തില്ല.

അധോലോകങ്ങളുടെയും ഇന്ത്യന്‍ രാഷ്ട്രീയക്കാരുടെയും കഥ പരുക്കനായി പറയുന്നതില്‍ പ്രത്യേക മികവുള്ള രാമു സര്‍ക്കാര്‍ രാജും തൃപ്തിപ്പെടുത്തുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഒന്നാം ഭാഗമായ സര്‍ക്കാരില്‍ നിന്നും തികച്ചും വ്യത്യസ്തമായി സസ്പെന്‍സും വയലന്‍സുമെല്ലാം കുത്തിനിറച്ച ചിത്രത്തിന്‍റെ അരോചകത്വം പശ്ചാത്തല സംഗീതമാണ്.

സര്‍ക്കാരിന്‍റെ (അമിതാഭ്) അറുപതാം ജന്‍‌മദിനാഘോഷത്തോടെയാണ് ചിത്രം ആരംഭിക്കുന്നത്. മകന്‍ ശങ്കര്‍ (അഭിഷേക്) സര്‍ക്കാരില്‍ നിന്ന് ഉടന്‍ തന്നെ അധികാരം ഏറ്റുവാങ്ങുമെന്നാണ് കരുതുന്നത്. ഇതിനിടയിലാണ് മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലയില്‍ ഒരു പ്ലാന്‍റ് തുടങ്ങാനുള്ള ആവശ്യവുമായി അനിത (ഐശ്വര്യ) യുടെ രംഗപ്രവേശം.

WEBDUNIA|
ലണ്ടനില്‍ നിന്ന് മടങ്ങിയെത്തിയ അനിത തന്‍റെ ലക്‍ഷ്യ പൂര്‍ത്തീകരണത്തിനായി സര്‍ക്കാരിനെ കാണുന്നു. എന്നാല്‍, സര്‍ക്കാരിന്‍റെ നിലപാട് മറ്റൊന്നായിരുന്നു. 40,000 വരുന്ന ഗ്രാമീണര്‍ക്ക് ഇത് പ്രശ്നമാവുമെന്നതിനാല്‍ അനിതയുടെ ലക്‍ഷ്യത്തിനോട് സര്‍ക്കാരിന് യോജിപ്പ് തോന്നിയില്ല. എന്നാല്‍ ശങ്കറിന്‍റെ നിലപാട് അനിതയ്ക്ക് അനുകൂലമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :