നല്ല പേരും പെരുമയുമുള്ള കുടുംബത്തിന്‍റെ യശസൊന്നാകെ നശിപ്പിക്കാന്‍ ഒരുത്തനെങ്കിലും ആ കുടുംബത്തില്‍ ഉണ്ടാകും എന്ന് കേട്ടിട്ടില്ലേ? അതുപോലെയാണ് ചില നല്ല സംവിധായകര്‍ ഇടയ്ക്ക് പടച്ചുവിടുന്ന സിനിമകള്‍. ഷാഫി മലയാളത്തിലെ നല്ല സംവിധായകരില്‍ ഒരാളാണ്. മികച്ച ട്രാക്ക് റെക്കോര്‍ഡുള്ളയാള്‍. അദ്ദേഹത്തിന്‍റെ പേര് നശിപ്പിക്കുന്ന ചില സിനിമകള്‍ ഇടയ്ക്ക് ജനിക്കും. ലോലിപോപ്പ് അങ്ങനെയൊന്നായിരുന്നു. ഇപ്പോഴിതാ മേക്കപ്പ്‌മാന്‍.
മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന എന്‍റര്‍ടെയ്നറിന്‍റെ വിജയശോഭയില്‍ നില്‍ക്കുന്ന ഷാഫിക്ക് കണ്ണുകിട്ടാതിരിക്കണമെങ്കില്‍ ഒരു കറുത്തപൊട്ട് ആവശ്യമാണല്ലോ. ഷാഫിയുടെ കരിയറിലെ കറുത്ത പാടാണ് മേക്കപ്പ്‌മാന്‍. ഇതും കഥ, ഇതും സിനിമ എന്ന് പരിതപിക്കുകയല്ലാതെ വഴിയില്ല.
മികച്ച രീതിയില്‍ തുടങ്ങുകയും ആദ്യ പകുതി ഭംഗിയായി അവസാനിപ്പിക്കുകയും ചെയ്ത ശേഷം രണ്ടാം പകുതിയില്‍ മൂക്കും കുത്തി വീഴുന്ന അനുഭവം. (ഈ സിനിമ ഇടയില്‍ നിര്‍ത്തി ഷാഫി മേരിക്കുണ്ടൊരു കുഞ്ഞാട് ചെയ്യാന്‍ പോയതിന്‍റെ രഹസ്യം സിനിമ കണ്ടപ്പോഴാണ് മനസിലായത്. മേക്കപ്പ്‌മാന്‍റെ വിധി ഷാഫി മുമ്പുതന്നെ തിരിച്ചറിഞ്ഞിട്ടുണ്ടാകണം).
അടുത്ത പേജില്‍ - കഥ എന്ന പേരില്‍ കാട്ടുന്ന അക്രമങ്ങള്‍