നിരാശപ്പെടുത്തുന്ന ഔട്ട്‌ലാന്‍ഡര്‍

യാത്രി ജെസെന്‍

PROPRO
ഹോളിവുഡിനും കഥയ്ക്ക് പഞ്ഞമോ എന്ന് തോന്നിപ്പോവും. ലോര്‍ഡ് ഓഫ് ദ റിംഗ്സും ദ വാട്ടര്‍‌ഹോഴ്സും നിര്‍മ്മിച്ച ബാരീ ഓസ്ബോണ്‍ പ്രൊഡക്ഷന്‍ ഹൌസില്‍ നിന്നെത്തിയ ‘ഔട്ട്‌ലാന്‍ഡര്‍’ എന്ന സിനിമ കണ്ടിറങ്ങുമ്പോള്‍ നിരാശ മാത്രമായിരിക്കും ബാക്കി.

എലിയന്‍ വേഴ്സസ് പ്രിഡേറ്റര്‍ അടക്കം ഒരുപിടി സയന്‍സ് ഫിക്ഷനുകളില്‍ നിന്ന് കോപ്പിയടിച്ചാണ് ഔട്ട്‌ലാന്‍ഡറിന്‍റെ കഥ ഉണ്ടാക്കിയിരിക്കുന്നത്. കഥ ഒറിജിനല്‍ അല്ലെന്നത് മാത്രമല്ല ഔട്ട്‌ലാന്‍ഡറെ മോശം സിനിമയാക്കുന്നത്. സ്കൂള്‍ കുട്ടികളെ പോലും നിരാശപ്പെടുത്തുന്നതായി സിനിമയിലുടനീളം ഉപയോഗിച്ചിരിക്കുന്ന സ്പെഷ്യല്‍ ഇഫക്റ്റുകള്‍.

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ്, വൈക്കിംഗുകളുടെ കാലത്ത് ഭൂമിയില്‍ ഒരു ബഹിരാകാശ വാഹനം തകര്‍ന്നുവീഴുന്നു. അതില്‍ നിന്ന് നായകനായ കൈമാനും(പാഷന്‍ ഓഫ് ദ ക്രൈസ്റ്റില്‍ യേശുവായി അഭിനയിച്ച ജെയിംസ് കാവിസെല്‍), മോര്‍വെന്‍ എന്ന് പേരുള്ള വികൃത ജീവിയും രക്ഷപ്പെട്ട് പുറത്തുവരുന്നു. വൈക്കിംഗുകള്‍ കൈമാനെ കണ്ടുപിടിക്കുകയും അവരുടെ രാജാവായ റോത്ത്‌ഗാറുടെ ആജ്ഞയനുസരിച്ച് തടവിലാക്കുകയും ചെയ്യുന്നു.

ഇതിനിടെ മോര്‍‌വെന്‍ ഭൂമിയില്‍ വിളയാട്ടം തുടങ്ങുന്നു. കാണുന്ന ആരെയും കൊന്നുകൊണ്ട് മുന്നേറുന്ന മോര്‍വെന്‍ അവസാനം വൈക്കിംഗുകളുടെ അടുത്തുള്ള ഗ്രാമം നശിപ്പിക്കുന്നു. മോര്‍വനെ ഇല്ലാതാക്കാനുള്ള പരിശ്രമങ്ങള്‍ക്കിടെ തടവില്‍ കിടക്കുന്ന കൈമാന് തങ്ങളെ സഹായിക്കാനാവുമെന്ന് വൈക്കിംഗുകള്‍ മനസിലാക്കുന്നു.

കൈമാനാണ് മോര്‍വെനെ ഭൂമിയിലേക്ക് കൊണ്ടുവന്നത്. അതിനാല്‍ തന്നെ ഈ ജീവിയുടെ ശക്തി - ദൌര്‍ബല്യങ്ങള്‍ കൈമാന് കൃത്യമായി അറിയുകയും ചെയ്യാം. വൈക്കിംഗുകളും കൈമാനും ചേര്‍ന്ന് എങ്ങനെയാണ് ഈ ജീവിയെ നശിപ്പിക്കുന്നതെന്നാണ് കഥയുടെ ബാക്കിഭാഗവും ക്ലൈമാക്സും.

WEBDUNIA| Last Modified ചൊവ്വ, 24 ഫെബ്രുവരി 2009 (11:07 IST)
താരങ്ങളുടെ മികച്ച അഭിനയമാണ് അല്‍‌പമെങ്കിലും ആശ്വാസമേകുന്നത്. കൈമാനായി ജെയിംസ് കാവിസെല്‍ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. ഏലിയന്‍, ഇന്ത്യാനാ ജോണ്‍സ് തുടങ്ങി നൂറ്റമ്പതിലധികം സിനിമകളില്‍ അതുല്യ പ്രകടനം കാഴ്ചവച്ചിട്ടുള്ള ജോണ്‍ ഹര്‍ട്ട് ഈ സിനിമയില്‍ അവതരിപ്പിച്ച വൈക്കിംഗ് രാജാവിന്‍റെ വേഷവും എടുത്ത് പറയേണ്ടതാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :