ആമയും മുയലും - നിരൂപണം

ആമയും മുയലും - നിരൂപണം, ആമയും മുയലും, പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, ജയസൂര്യ, ഇന്നസെന്‍റ്
ആനന്ദ് ദേശ് വര്‍മന്‍| Last Updated: വെള്ളി, 19 ഡിസം‌ബര്‍ 2014 (20:52 IST)
മലയാളത്തിന്‍റെ ഭാഗ്യമായ ചില ക്ലാസ് സംവിധായകരുണ്ട്. സിബി മലയില്‍, ഫാസില്‍, പ്രിയദര്‍ശന്‍ തുടങ്ങിയവര്‍. അവര്‍ ഒരുപാട് ഗംഭീര സിനിമകള്‍ മലയാളത്തിന് സമ്മാനിച്ചവരാണ്. കിരീടവും കിലുക്കവും മണിച്ചിത്രത്താഴുമൊക്കെ മലയാളത്തിന്‍റെ എവര്‍ഗ്രീന്‍ ഹിറ്റുകളാണ്.

എന്നാല്‍ ഇവര്‍ മൂവരും ഇപ്പോള്‍ അവരുടെ ചിത്രങ്ങളുടെ നിഴലുകള്‍ പുനഃസൃഷ്ടിച്ചുകൊണ്ട് അവരുടെ പ്രേക്ഷകരെ നിരാശയിലേക്ക് തള്ളുന്നു. ഫാസില്‍ കുറേക്കാലമായി നിശബ്‌ദനാണ്. 'ഞങ്ങളുടെ വീട്ടിലെ അതിഥികള്‍' എന്ന സിബി മലയില്‍ ചിത്രം ദയനീയമാം വിധം പരാജയപ്പെടുന്നത് ഒരു സമീപകാലക്കാഴ്ചയായിരുന്നു. പ്രിയദര്‍ശന്‍റെ ഏറ്റവും പുതിയ ചിത്രം 'ആമയും മുയലും' ഒരു നല്ലഗുണം പോലും അവകാശപ്പെടാനില്ലാത്ത മോശം സൃഷ്ടിയായി മാറുന്നു.

സ്വയം ആവര്‍ത്തിക്കുകയാണ് ഈ സിനിമയില്‍ പ്രിയദര്‍ശന്‍ ചെയ്തിരിക്കുന്നത്. തേ‌ന്‍‌മാവിന്‍ കൊമ്പത്ത് മുതല്‍ വെട്ടം വരെ നമ്മള്‍ കണ്ട പ്രിയന്‍ ഷോട്ടുകള്‍ ആവര്‍ത്തിക്കുന്നു. അതുകൊണ്ടുതന്നെ ഷോട്ടുകളുടെ സര്‍പ്രൈസ് ഒരു തവണ പോലും ആസ്വദിക്കാന്‍ കഴിയില്ല ഈ സിനിമയില്‍. വളരെ മോശം തിരക്കഥയും സംഭാഷണങ്ങളും. പല താരങ്ങളും അഭിനയിച്ചുതകര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അവയൊക്കെ അരോചകമായാണ് അനുഭവപ്പെടുന്നത്.

കൂടുതല്‍ നിരൂപണങ്ങള്‍ക്ക് ബുക്ക് മൈ ഷോയിലേക്ക്

നെടുമുടി വേണുവും ഇന്നസെന്‍റുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പേരിനൊരു നായകന്‍ മാത്രം. ഇന്നസെന്‍റ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പ്രകടനം അസഹനീയമെന്നേ പറയേണ്ടൂ. വര്‍ഷങ്ങളുടെ പരിചയവും വൈദഗ്ദ്യവും കൊണ്ടാണ് നെടുമുടിവേണുവിന് ഈ സിനിമയിലെ കഥാപാത്രത്തെ ഭേദപ്പെട്ട നിലയിലെത്തിക്കാന്‍ കഴിഞ്ഞത്.

സുകന്യ, ഹരിശ്രീ അശോകന്‍, പിയ ബാജ്‌പേയ്, കെ പി എ സി ലളിത, മാമുക്കോയ, കൊച്ചുപ്രേമന്‍ ഇവര്‍ക്കാര്‍ക്കും പ്രേക്ഷകരുടെ മനസില്‍ തൊടുന്ന മുഹൂര്‍ത്തങ്ങളുടെ ഭാഗമാകാന്‍ സാധിച്ചില്ല. അല്‍പ്പമെങ്കിലും ആശ്വാസമായത് അനൂപ് മേനോന്‍ ആണ്.

മലാമല്‍ വീക്ക്‍ലിയുടെ ഈ മലയാളം പതിപ്പിന് പക്ഷേ ആ സിനിമയുടെ ഒരു ക്വാളിറ്റിയും അവകാശപ്പെടാനാവില്ല. അറബിയും ഒട്ടകവും, ഗീതാഞ്ജലി ഇപ്പോള്‍ ആമയും മുയലും. പ്രിയദര്‍ശന്‍ തന്‍റെ ഹിറ്റ് ട്രാക്കിലേക്ക് എന്ന് മടങ്ങിയെത്തുമെന്ന ആകാംക്ഷയിലാണ് പ്രിയന്‍ ആരാധകര്‍.

റേറ്റിംഗ്: 2/5



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :