അമീര്‍ തികച്ചും ശ്രദ്ധേയം

PROPRO
ത്രസിപ്പിക്കുന്ന ആക്ഷനോ രസം പകരുന്ന ഐറ്റം നമ്പറുകളോ കരയിപ്പിക്കുന്ന ഫ്ലാഷ് ബാക്കോ കാതടപ്പിക്കുന്ന സംഗീതമോ ഇല്ലെങ്കിലും ശ്രദ്ധിക്കപ്പെടേണ്ടിയിരുന്ന ചിത്രമാണ് അമീര്‍. യു ടി വി സ്പോട്ട് ബോയ്‌സ് ബാനറില്‍ ഒരു കഥാപാത്രത്തെ മാത്രം വച്ച് നിര്‍മ്മിച്ചിരിക്കുന്ന ഈ ചിത്രം ബോളീവുഡ് ചരിത്രത്തിലെ തന്നെ വ്യത്യസ്തമായ പരീക്ഷണങ്ങളില്‍ ഒന്നാണ്.

യുടിവിയ്‌ക്ക് വേണ്ടി ടെലിവിഷന്‍ സംവിധായകന്‍ രാജ്കുമാര്‍ ഗുപ്ത ആദ്യമായി ചെയ്ത ചിത്രം പരസ്യത്തിന്‍റെ അഭാവത്തിലാണ് ശ്രദ്ധിക്കപ്പെടാതെ പോകുന്നതും. അനുബന്ധ കഥാപാത്രങ്ങള്‍, നായിക തുടങ്ങി ബോളിവുഡ് സങ്കല്‍പ്പങ്ങള്‍ മറികടന്ന് പുതുമ പരീക്ഷിക്കാന്‍ സംവിധായകന്‍ കാട്ടുന്ന ചങ്കൂറ്റം തീര്‍ച്ചയായും അംഗീകരിക്കപ്പെടണം.

ഭീകരവാദം പോലെ ആഗോള തലത്തില്‍ കരുതാവുന്ന ആശയമാണ് ചിത്രം നല്‍കുന്നത്. ടെലിവിഷന്‍ താരം രാജീവ് ഖണ്ഡേല്‍‌വല്‍ നായകനാകുന്ന ചിത്രം പ്രമേയത്തിലെ പുതുമയിലാണ് വ്യത്യസ്തത പകരുന്നത്. അമീര്‍ എന്ന വാക്കിന് നയിക്കുന്ന ആള്‍ എന്ന അര്‍ത്ഥതലമുണ്ടെങ്കിലും മുംബൈയില്‍ കാല് കുത്തിയത് മുതല്‍ ഭയം പിന്തുടരുകയാണ് അയാളെ.

മുംബൈയുടെ ഇരുണ്ട ഭാഗങ്ങള്‍, പരസ്പരം പിരിയുന്ന പാതകള്‍, അക്രമം പതിയിരിക്കുന്ന വിലകുറഞ്ഞ റെസ്റ്റൊറന്‍റുകളും ലോഡ്ജുകളും, പേരുകളില്ലാത്ത എണ്ണമറ്റ പിമ്പുകളും വേശ്യകളും, ആള്‍ത്തിരക്കേറിയ ചന്തകളും കെട്ടിടങ്ങളും ഏതാനും മണിക്കൂറിനകത്ത് വ്യത്യസ്തമായ ലോകമാണ് അമീര്‍ കാട്ടിത്തരുന്നത്.

ഫ്ലാഷ് ബാക്കുകളോ ഡാന്‍സ് നമ്പറുകളോ കുത്തിനിറയ്‌ക്കാതെ ചിത്രം തുടങ്ങി 15-20 മിനിറ്റിനകം തന്നെ സംവിധായകന്‍ പ്രേക്ഷകരുടെ ശ്രദ്ധയെ കൂട്ടിക്കൊണ്ട് പോകുന്നു. നല്ല തിരക്കഥയില്‍ അഭിനേതാക്കളുടെ മികച്ച പ്രകടനം. നഗരത്തിലെ യഥാര്‍ത്ഥ തെരുവുകള്‍ തന്നെയാണ് ചിത്രത്തിനായി ഉപയോഗിച്ചിരിക്കുന്നതിനാല്‍ യാഥാര്‍ത്ഥ്യ ബോധം ലഭിക്കുന്നുണ്ട്.

WEBDUNIA|
ഒറ്റക്കഥാപാത്രമായതിനാല്‍ കൂടുതല്‍ മെച്ചമാകേണ്ട രാജീവ് ഖണ്ഡേല്‍‌വലിന്‍റെ അഭിനയവും മികച്ചതാണ്. ഛായാഗ്രഹണവും മികച്ചത്. ഗൌരവമായ ഒരു ആശയം പറഞ്ഞു വയ്‌ക്കുന്ന ചിത്രത്തില്‍ വന്നു പോകുന്ന ഓരോ കഥാപാത്രങ്ങളും ഉജ്വലമാണ്. കാര്യമായ പ്രമോഷന്‍ ലഭിച്ചില്ല എങ്കിലും അമീര്‍ ഒരു ചെറിയ ചിത്രമാണെന്ന് കരുതരുത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :