movie review: 'ഭീതിയുടെ മൂര്‍ധന്യാവസ്ഥയിലൂടെ കടന്നു പോകുന്ന രീതി'; ശ്വേത മേനോന്റെ 'പള്ളിമണി' റിവ്യൂമായി നിര്‍മ്മാതാവ് എന്‍.എം ബാദുഷ

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 9 ജൂണ്‍ 2022 (08:54 IST)

ശ്വേത മേനോന്‍, നിത്യദാസ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പള്ളിമണി.കലാ സംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രിവ്യൂ കണ്ട് നിര്‍മ്മാതാവ് എന്‍.എം ബാദുഷ.തുടക്കം ഒരു സാധാരണ ചിത്രത്തിന്റെതായ രീതിയിലാണെങ്കിലും ഇരുപത് മിനുട്ടിനപ്പുറം ഭീതിയുടെ മൂര്‍ധന്യാവസ്ഥയിലൂടെ കടന്നു പോകുന്ന രീതിയിലാണ് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത് എന്നാണ് അദ്ദേഹം സിനിമ കണ്ടശേഷം കുറിച്ചത്.

എന്‍.എം ബാദുഷയുടെ വാക്കുകളിലേക്ക്

പ്രശസ്ത കലാസംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴ സംവിധാനം ചെയ്ത 'പള്ളിമണി' എന്ന ചിത്രത്തിന്റെ പൃവ്യൂ കണ്ടിറങ്ങിയപ്പോള്‍, മാധ്യമ പ്രവര്‍ത്തകനും ഗാനരചയിതാവുമായ വിവേക് മുഴക്കുന്ന്, ചിത്രത്തിന്റെ സംവിധായകന്‍ അനില്‍ കുമ്പഴ എന്നിവര്‍ക്കൊപ്പം.


തീര്‍ത്തുമൊരു സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് 'പള്ളിമണി'. തുടക്കം ഒരു സാധാരണ ചിത്രത്തിന്റെതായ രീതിയിലാണെങ്കിലും ഇരുപത് മിനുട്ടിനപ്പുറം ഭീതിയുടെ മൂര്‍ധന്യാവസ്ഥയിലൂടെ കടന്നു പോകുന്ന രീതിയിലാണ് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. എടുത്ത് പറയേണ്ടത് ചിത്രത്തിന്റെ ഛായാഗ്രഹകന്‍ അനിയന്‍ ചിത്രശാലയെ പറ്റിയാണ്. അതിമനോഹരമായ വിഷ്വല്‍ ട്രീറ്റാണ് അനിയന്‍ ഒരുക്കിയിരിക്കുന്നത്. ഒരു മികച്ച കലാസംവിധായകന്‍ എന്ന നിലയില്‍ അനില്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ടെങ്കിലും സംവിധാന രംഗത്തേക്കുള്ള ചുവടുമാറ്റം എന്തുകൊണ്ടും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. എന്നാല്‍ ചിത്രം കണ്ടിറങ്ങിയപ്പോള്‍ അനിലിലെ സംവിധായകന്റെ കഴിവിനെ അഭിനന്ദിക്കാതെ വയ്യ. പ്രിയ സുഹൃത്ത് അനില്‍ കുമ്പഴക്കും, അദ്ദേഹത്തിന്റെ ചിത്രം 'പള്ളിമണിക്കും' എല്ലാവിധ വിജയാശംസകള്‍ നേരുന്നു.......


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :