ബിഗ് ബ്രദറിന്‍റെ ബോക്‍സോഫീസ് പ്രകടനം എങ്ങനെ?

ചിപ്പി പീലിപ്പോസ്| Last Updated: ശനി, 18 ജനുവരി 2020 (20:40 IST)
ചില സിനിമകൾ മറുചോദ്യമില്ലാതെ കണ്ടിരിക്കണം. അത്തരമൊരു സിനിമയാണ് ബിഗ് ബ്രദർ. സിദ്ദിഖിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ വൻ ഹൈപ്പിലായിരുന്നു വന്നത്. സോഷ്യൽ മീഡിയകളിൽ കാണുന്ന പോലത്തെ ഒരു ബോർ പടമാണോ ശരിക്കും ബിഗ് ബ്രദർ.

ബിഗ് ബജറ്റിൽ ഒരുങ്ങിയ ചിത്രം വൻ ഹൈപ്പിലാണ് റിലീസ് ആയത്. ഫാൻസിനു കൊട്ടിഘോഷിക്കാനുള്ളത് സംവിധായകൻ ഒരുക്കിയിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഫാൻസ് പോലും മിസ് ചെയ്യുന്നത് ആ പഴയ മോഹൻലാലിനെയാണ്. ക്യാമറയ്ക്ക് മുന്നിൽ കെട്ടുപാടുകളൊന്നുമില്ലാതെ സ്വയം അഴിച്ച് വിടുന്ന ഒരു ഉണ്ടായിരുന്നു. എന്നാൽ, അഭിനയിക്കാൻ തന്നെ മറന്നു പോയ ഒരു മോഹൻലാലിനെയാണ് ബിഗ് ബ്രദറിൽ കണ്ടതെന്ന് പറഞ്ഞാൽ അത് അപരാധമാകില്ല.

എന്നാൽ, വൻ ഹൈപ്പിൽ വന്ന ഈ റിലീസ് ആയി 2 ദിവസം പിന്നിടുമ്പോഴും കളക്ഷൻ റിപ്പോർട്ടുകൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :