Ithiri Neram Review: പ്രണയമുള്ള മനുഷ്യര്‍ക്കായി ഒരു കുഞ്ഞുസിനിമ; ഭൂതകാലത്തില്‍ 'ഇത്തിരി നേരം'

'ഇത്തിരി നേരം' ഒരു കോണ്‍വര്‍സേഷനല്‍ ഡ്രാമയാണ്. ഡയലോഗുകളാണ് സിനിമയുടെ ജീവന്‍

Ithiri Neram Review, Ithiri Neram Movie, Roshan Mathew, Ithiri Neram Movie Review, ഇത്തിരി നേരം, റോഷന്‍ മാത്യു, ഇത്തിരി നേരം റിവ്യു
Nelvin Gok| Last Modified വ്യാഴം, 13 നവം‌ബര്‍ 2025 (11:33 IST)
Ithiri Neram Review

Ithiri Neram Review: പ്രണയിച്ചു ജീവിച്ചിരുന്ന രണ്ട് മനുഷ്യര്‍ പരസ്പരം അകന്നശേഷം ഏഴെട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു അവര്‍ക്ക് ഇഷ്ടപ്പെട്ട നഗരത്തില്‍വെച്ച് കണ്ടുമുട്ടുന്നു. അനീഷും അഞ്ജനയും സംസാരിച്ചു തുടങ്ങുന്നത് ഭൂതകാലത്തിന്റെ കനംകെട്ടിയാണ്. സംസാരിക്കാനും ഒന്നിച്ചിരിക്കാനും കിട്ടുന്നത് 'ഇത്തിരി നേര'മാണെങ്കിലും പോകേ പോകേ ഇരുവരും ഭൂതകാലത്തിന്റെ കനം ഇറക്കിവയ്ക്കുന്നുണ്ട്. വിധിയെന്നു പറഞ്ഞ് പരസ്പരം ആശ്വസിപ്പിച്ചും ഇടയ്‌ക്കെപ്പോഴോ അല്‍പ്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ രണ്ട് വഴിക്കാകില്ലെന്ന് ഗദ്ഗദപ്പെട്ടും അവര്‍ ഒരു രാത്രി മുഴുവന്‍ 'പ്രണയിക്കുന്നു'

'ഇത്തിരി നേരം' ഒരു കോണ്‍വര്‍സേഷനല്‍ ഡ്രാമയാണ്. ഡയലോഗുകളാണ് സിനിമയുടെ ജീവന്‍. പ്രണയമുള്ള മനുഷ്യര്‍ക്കെല്ലാം റിലേറ്റ് ചെയ്യാന്‍ സാധിക്കുന്ന പ്ലോട്ടും അതിനെ ലൈവാക്കി കൊണ്ടുപോകുന്ന തിരക്കഥയും. ഓവര്‍ ഡ്രാമയിലേക്ക് പോകാതെയുള്ള സംഭാഷണങ്ങള്‍ സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റാണ്.

ഒരിടത്തും '96' ലെ പോലെ ഫിസിക്കല്‍ ഇന്റിമസിയെ പടിക്കു പുറത്ത് നിര്‍ത്തിയുള്ള 'ശുദ്ധ പ്രണയ' ട്രാക്കോ സദാചാര ബോധത്തെ തൃപ്തിപ്പെടുത്താനുള്ള ത്വരയോ തിരക്കഥാകൃത്തിനും സംവിധായകനുമില്ല. മനുഷ്യരെന്ന നിലയില്‍ അവരുടെ വള്‍നറബിലിറ്റിയില്‍ അനീഷും അഞ്ജനയും ചേര്‍ത്തുപിടിക്കുന്നുണ്ട്, ചുംബിക്കുന്നുണ്ട്, ഇതിലെ തെറ്റും ശരിയുമൊന്നും അറിയില്ലെന്നു സമ്മതിക്കുന്നുമുണ്ട്. കോണ്‍വര്‍സേഷനല്‍ ഡ്രാമയെ സിനിമാറ്റിക് എക്‌സ്പീരിയന്‍സില്‍ നിന്ന് വ്യതിചലിപ്പിക്കാതെ തുടക്കം മുതല്‍ ഒടുക്കം വരെ കൊണ്ടുപോകാന്‍ സംവിധായകനു സാധിച്ചു.

ബ്രേക്കപ്പിനു ശേഷം അനീഷിനെ റിപ്ലേസ് ചെയ്യാന്‍ അഞ്ജനയും അഞ്ജനയെ റിപ്ലേസ് ചെയ്യാന്‍ അനീഷും ശ്രമിക്കുന്നുണ്ട്. അപ്പോഴും മനുഷ്യര്‍ മനുഷ്യരാല്‍ റിപ്ലേസ് ചെയ്യപ്പെട്ടാലും അവരുമായുള്ള 'ബന്ധം' അതേപടി റിപ്ലേസ് ചെയ്യപ്പെടുക പ്രയാസമാണെന്ന തിരിച്ചറിവ് ഇരുവര്‍ക്കുമുണ്ട്. അതുകൊണ്ടാണ് ഇരുവരുടെയും വര്‍ഷങ്ങള്‍ക്കു ശേഷമുള്ള കൂടിക്കാഴ്ച മനോഹരമാകുന്നതും അത് പ്രേക്ഷകരെ ഹൂക്ക് ചെയ്യുന്നതും.


വിശാഖ് ശക്തിയുടെ തിരക്കഥയും പ്രശാന്ത് വിജയിയുടെ സംവിധാനവും പോലെ ഏറ്റവും ഇഷ്ടപ്പെട്ടത് ബേസില്‍ സി.ജെയുടെ പശ്ചാത്തല സംഗീതവും പാട്ടുകളുമാണ്. 'നീയൊരിക്കല്‍ എന്റെ മുറിയില്‍' എന്നു തുടങ്ങുന്ന പാട്ട് ഗംഭീരമാണ്. അഭിനയിച്ചവരെല്ലാം പെര്‍ഫക്ട് കാസ്റ്റിങ്, അതില്‍ നന്ദുവിന്റെ പെര്‍ഫോമന്‍സ് വളരെ ഇഷ്ടപ്പെട്ടു. അല്‍പ്പം സ്ലോ പേസില്‍ ആണെങ്കിലും പടം തിയറ്ററില്‍ കാണുന്നത് ഒടിടിയേക്കാള്‍ നല്ല എക്‌സ്പീരിയന്‍സ് ആയിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :