Dulquer Salmaan Film Chup Review: കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സുമായി ദുല്‍ഖര്‍ സല്‍മാന്‍; ചുപ് ഗംഭീരമെന്ന് പ്രേക്ഷകര്‍

രേണുക വേണു| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2022 (15:36 IST)


Dulquer Salmaan Film Chup Review: ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഏറ്റവും പുതിയ ചിത്രം ചുപ്പ്: റിവഞ്ച് ഓഫ് ദ ആര്‍ട്ടിസ്റ്റ് തിയറ്ററുകളില്‍. ആദ്യ ഷോയ്ക്ക് ശേഷം ഗംഭീര പ്രതികരണങ്ങളാണ് ചിത്രത്തിനു ലഭിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സാണ് ചുപ്പിലേതെന്ന് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു.

ആര്‍.ബാല്‍ക്കി സംവിധാനം ചെയ്ത ചുപ്പ് ഒരു സെക്കോളജിക്കല്‍ ക്രൈം ത്രില്ലറാണ്. സണ്ണി ഡിയോള്‍, ശ്രേയ ധന്വന്തരി, പൂജ ബട്ട് എന്നിവരും ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നു. ആദ്യ ഷോയ്ക്ക് ശേഷം ചുപ്പിന് കിട്ടിയ പ്രേക്ഷക പ്രതികരണങ്ങള്‍ നോക്കാം.

'വളരെ ശക്തവും വേറിട്ടതുമായ സിനിമ. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന രീതിയില്‍ ഒരുക്കിയിരിക്കുന്ന വളരെ വ്യത്യസ്തമായ സിനിമാ ആവിഷ്‌കാരം. ചില സ്ഥലങ്ങളില്‍ കഥ പറച്ചില്‍ പതുക്കെ ആണെങ്കിലും അതൊന്നും സിനിമയെ പിന്നോട്ട് വലിക്കുന്നില്ല. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. ശ്വേതയും സണ്ണി ഡിയോളും പൂജ ബട്ടും മികച്ചുനിന്നു'

'ചുപ്പ് കണ്ടു, ദുല്‍ഖര്‍ സല്‍മാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. അതിഗംഭീര പ്രകടനങ്ങള്‍ അടങ്ങിയ വളരെ എന്‍ഗേജിങ് ആയ ക്രൈം ത്രില്ലര്‍. മനസ്സിനെ കീഴക്കുന്ന സംഗീതവും സംവിധാനവും'

'ആര്‍.ബാല്‍കിയുടെ സംവിധാനം എടുത്തുപറയണം. അദ്ദേഹം തന്റെ ക്ലാസ് ഒരിക്കല്‍ കൂടി വെളിപ്പെടുത്തി. പ്രേക്ഷകര്‍ ഒരിക്കലും മറക്കാത്ത കഥാപാത്രമായി ദുല്‍ഖര്‍ സല്‍മാന്റെ നിറഞ്ഞാട്ടം'

'ചുപ്പ് എന്തൊരു കിടിലന്‍ ത്രില്ലറാണ് ! ദുല്‍ഖറിന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോമന്‍സ്
ഒരു സംശയവും വേണ്ട....തിയറ്ററില്‍ നിന്ന് നിര്‍ബന്ധമായും കാണേണ്ട സിനിമ..ദുല്‍ഖര്‍ ചുമ്മാ പൊളിച്ചു..ഒന്നുകൂടി തിയറ്ററില്‍ കാണാന്‍ കാത്തിരിക്കാന്‍ വയ്യ'




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :