‘പെഹ്‌ലെ ബാപ്പ്’ ചിരിക്കാം

PROPRO
മകനെ വിവാഹം കഴിപ്പിക്കാന്‍ നടക്കുന്ന അച്ഛന്‍, പിതാവിന്‍റെ പൂര്‍വ്വ പ്രണയത്തിനു പൂര്‍ണ്ണത നല്‍കാന്‍ കൊതിക്കുന്ന പുത്രന്‍. ഇവര്‍ക്കിടയിലെ നൊമ്പരങ്ങളും തമാശകളും. ഹിന്ദി പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് നല്‍കാന്‍ പ്രിയന്‍ പുതിയതായി തെരഞ്ഞെടുത്തതും മലയാള ചിത്രം തന്നെയാണ്. സിബിമലയില്‍ സംവിധാനം ചെയ്ത ഇഷ്ടം.

‘മേരെ ബാപ്പ് പെഹ്‌ലി ആപ്പ്’ എന്ന ചിത്രത്തില്‍ അക്ഷയ് ഖന്നയും ജെനെലിയാ ഡിസൂസയുമാണ് പ്രമുഖ താരങ്ങള്‍. ഇരുവര്‍ക്കും പുറമേ ഓം പുരി, പരേഷ് റാവല്‍, ശോഭന തുടങ്ങി ഒരുകൂട്ടം പ്രമുഖരുടെ നിരയുമുണ്ട്. പഴയതു പോലെ തന്നെ മികച്ച തമാശ രംഗങ്ങള്‍ ഒരുക്കുന്നതില്‍ അഗ്രഗണ്യനായ പ്രിയന് ഇത്തവണയും പിഴയ്‌ക്കുന്നില്ല.

തനി കോമഡിക്ക് പിന്നാലെ പോകാതെ അല്പം ഗൌരവമേറിയ കഥ കൂടി പ്രിയന്‍ പറയുന്നു. പിതാവിന്‍റെ ആഗ്രഹം തന്നെപ്പോലെ തന്നെ ബിസിനസ്സില്‍ കേന്ദ്രീകരിച്ചിരിക്കുന്ന മകനെ അടുത്ത വീട്ടിലെ പെണ്‍കുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിക്കാനാണ്. പുത്രന്‍ വിചാരിക്കുന്നത് പെണ്‍കുട്ടിയുടെ സംഗീതാദ്ധ്യാപിക അച്ഛന് മാച്ചാകുമെന്നും.

വിവാഹിതനായ ചിരാഗിന്‍റെയും അവിവാഹിതനായ ഗൌരവിന്‍റെയും പിതാവാണ് ജനാര്‍ദ്ധന്‍ വിശ്വംഭര്‍ റാണെ(പരേഷ് റാവല്‍). വിഭാര്യനായ വിശ്വംഭര്‍ റാണെ ജീവിതം മുഴുവന്‍ ഉഴിഞ്ഞു വച്ചത് മക്കള്‍ക്കായിട്ടായിരുന്നു. കഴിയുന്ന എന്തും മക്കള്‍ക്കായി നല്‍കിയിരുന്ന റാണെയുടെ ഭാരം മുഴുവന്‍ വളര്‍ന്നതോടെ ഗൌരവ് (അക്ഷയ് ഖന്ന) ഏറ്റെടുത്തു.

റാണെയുടെ സുഹൃത്താണ് മാധവ് മതുര്‍ (ഓം പുരി)‍. സ്വന്തം ഭാര്യയില്‍ നിന്നും വിവാഹ മോചനം ആഗ്രഹിക്കുന്ന മതുറിന്‍റെ പ്രധാന ഹോബി പെണ്‍കുട്ടികളെ തനിക്കായി വിവാഹാലോചന നടത്തുകയാണ്. വധുവിനെ അന്വേഷിച്ചു നടക്കുന്ന റാണെയും മധുറും മിക്കവാറും കുഴപ്പത്തില്‍ ചെന്ന് ചാടുമ്പോള്‍ രക്ഷിക്കാന്‍ എത്തുന്നത് ഗൌരവാണ്.

അങ്ങനെയിരിക്കെയാണ് ഗൌരവിനു പഴയ സുഹൃത്ത് ശീഖ കപൂറിന്‍റെ (ജനലിയ) ഫോണ്‍ വരുന്നത്. തൊട്ടടുത്ത വീട്ടില്‍ ശീഖ താമസിക്കുന്നത് അവളുടെ അദ്ധ്യാപിക അനുരാധയ്ക്ക് (ശോഭന) ഒപ്പമാണ്. പരസ്പരം തിരിച്ചറിയാന്‍ ഗൌരവും ശീഖയും ശ്രമിക്കുന്നതിനിടയില്‍ അനുരാധയും റാണെയും കണ്ടുമുട്ടുന്നു. ഒരിക്കള്‍ കടുത്ത പ്രണയികളായിരുന്ന ഇരുവരും വീണ്ടും കണ്ടുമുട്ടുന്നതോടെ റാണെ വീണ്ടും പ്രണയാതുരനാകുന്നു.

WEBDUNIA|
അക്ഷയും പരേഷ് റാവലും ഒന്നു ചേര്‍ന്ന് നടത്തുന്ന കോമഡി രംഗങ്ങള്‍ തീര്‍ച്ചയായും നിങ്ങളുടെ ശ്രദ്ധ കവരും. എന്നാല്‍ ബാക്കിയുള്ളവര്‍ കോമഡി ഉണ്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കാര്യമായി ഏശുന്നില്ല. അര്‍ച്ചനാപൂരണ്‍ സിംഗും ചന്ദ്രമുഖി ചൌട്ടാലയുമെല്ലാം നിരാശപ്പെടുത്തുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :