സര്‍ക്കാര്‍ രാജ് തരക്കേടില്ല

IFMIFM
എത്രയും പെട്ടെന്ന് അനിതയുടെ പദ്ധതി നടപ്പാക്കാനായിരുന്നു ശങ്കറിന്‍റെ ധൃതി. ഇതിനായി ഗ്രാമീണരുടെ പിന്തുണ നേടാനായി ഇവര്‍ ഒരു യാത്ര നടത്തുന്നു. അവരുടെ ലക്‍ഷ്യം ഒരു സാമൂഹിക പ്രശ്നമായിരുന്നില്ല. എന്നാല്‍, ഒരു രാഷ്ട്രീയ നേതാവിന്‍റെ (താക്കറെയ്ക്ക് സമാനമായ കഥാപാത്രം) നേതൃത്വത്തില്‍ സംഭവം ഒരു രാഷ്ട്രീയ പ്രശ്നമായി വളര്‍ന്നു.

രാംഗോപാല്‍ വര്‍മ്മ തന്‍റെ പുതിയ സിനിമയില്‍ ആവശ്യത്തിന് വയലന്‍‌സും സസ്പെന്‍സും എല്ലാം ചേര്‍ത്തിരിക്കുന്നു. അഭിഷേക് ബച്ചന്‍റെ അഭിനയം സിനിമയുടെ മുഖ്യ ആകര്‍ഷണമാണെന്ന് പറയേണ്ടിയിരിക്കുന്നു. എന്നാല്‍, ആഷ് ജീവിതത്തില്‍ ചെയ്യേണ്ടത് സിനിമയില്‍ ചെയ്തിരിക്കുന്നു, അഭിയുടെ പിന്നാലെ നടക്കുക മാത്രം!

ഏറെ കൊട്ടി ഘോഷിച്ചാണ് ഐശ്വര്യയുടെ കഥാപാത്രം രംഗത്ത് എത്തിച്ചത് എങ്കിലും പ്രേക്ഷകര്‍ക്ക് ആഷിന്‍റെ കണ്ണുകൊണ്ടുള്ള അഭിനയത്തില്‍ തൃപ്തിയടയേണ്ടിവരും. അനിത എന്ന കഥാപാത്രം ശക്തമായ ഒരു സംഭാഷണ ശകലം പോലും പറയാനില്ലാതെ ശങ്കറിന്‍റെ നിഴലായി നടക്കുന്ന കാഴ്ചയാണ് ചിത്രത്തിലുടനീളം കാണാനാവുന്നത്.

ബിഗ് ബിയുടെ കഥാപാത്രം ആദ്യപകുതിയില്‍ തിരശീലയ്ക്ക് പിന്നിലേക്ക് ഒതുങ്ങുന്ന കാഴ്ചയാണെങ്കില്‍ രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവാണ് സര്‍ക്കാരിന്‍റേത്. അമിതാഭും അഭിഷേകും തമ്മിലുള്ള അഭിനയ രസ്തന്ത്രത്തിന്‍റെ നേര്‍ക്കാഴ്ച കൂടിയാണ് സര്‍ക്കാര്‍ രാജ്.

രാംഗോപാല്‍ വര്‍മ്മയുടെ പ്രതിഭ തെളിയിക്കുന്ന സംവിധായക, സാങ്കേതിക മികവ് ചിത്രത്തിന് അവകാശപ്പെടാം‍, അരോചകമായ പശ്ചാത്തല സംഗീതവും ഇടതടവില്ലാത്ത ഇടിമുഴക്ക സംഭാഷണങ്ങളും അല്‍പ്പം അഭംഗി ചാര്‍ത്തുമെങ്കിലും.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :