സൂപ്പര്‍താര ചിത്രങ്ങള്‍ ഇല്ലാതെയാണ് തമിഴകം ഇത്തവണ പൊങ്കല്‍ കൊണ്ടാടിയത്. പൊങ്കലിന് മുമ്പേ തീയേറ്ററുകളിലെത്തി പരാജയത്തിന്റെ കയ്പ്പുനീര് കുടിച്ച വേട്ടക്കാരന് എന്ന വിജയ് ചിത്രം മാത്രമാണ് പൊങ്കലിന് ഉണ്ടായിരുന്ന ഏക സൂപ്പര്‍താര സാന്നിധ്യം. രജനീകാന്തിന്റെ മരുമകനും ഹിറ്റ് സംവിധായകന് സെല്‍വരാഘവന്റെ അനുജനുമായ ധനുഷ് അഭിനയിച്ച ‘കുട്ടി’ എന്ന സിനിമയും നടന് സൂര്യയുടെ അനുജനും ‘പരുത്തിവീരന്’ എന്ന സിനിമയിലൂടെ പ്രേക്ഷകലക്ഷങ്ങളുടെ ഹൃദയം കവര്‍ന്ന കാര്‍ത്തിക്ക് നായകനായ 'ആയിരത്തില്‍ ഒരുവന്' എന്ന സിനിമയും തമ്മിലായിരുന്നു ഇത്തവണത്തെ പൊങ്കല്‍ യുദ്ധം.
ആയിരത്തില്‍ ഒരുവനും കുട്ടിയും സൂപ്പര്‍ വിജയത്തിലേക്ക് കുതിക്കുമ്പോള്‍ തമിഴകത്തിലെ രണ്ട് സഹോദരങ്ങള്‍ക്ക് അഭിമാനിക്കാം. ഈ സഹോദരങ്ങള്‍ ആരാണെന്നോ? ധനുഷും ജ്യേഷ്ഠന് സെല്‍വരാഘവനും. പൊങ്കല്‍ യുദ്ധത്തില്‍ ഇരുവരും വിജയിച്ചിരിക്കുന്നു. കാരണം പൊങ്കല്‍ സൂപ്പര്‍ ഹിറ്റായ കുട്ടിയിലെ നായകന് ധനുഷാണെങ്കില്‍ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റായ ‘ആയിരത്തില്‍ ഒരുവന്’ സംവിധാനം ചെയ്തിരിക്കുന്നത് ജ്യേഷ്ഠന് സെല്‍വരാഘവനാണ്!
PRO
PRO
‘തുള്ളുവതോ ഇളമൈ’ എന്ന ഇക്കിളിച്ചിത്രത്തിലൂടെ രംഗപ്രവേശം ചെയ്ത സെല്വരാഘവന് ഇപ്പോള്‍ എണ്ണം പറഞ്ഞ സംവിധായകരില്‍ ഒരാളാണ്. സെല്‍വരാഘവനൊപ്പം കാര്‍ത്തിക്കും കൈകോര്‍ക്കുമ്പോള്‍ ഒരു ഹിറ്റ് സിനിമ പിറക്കാതെ തരമില്ല. കാട്ടില്‍ വച്ച് കാണാതായ ഒരു നരവംശശാസ്ത്രജ്ഞനെ കണ്ടെത്താന്‍ പുറപ്പെടുന്ന ദൌത്യസേനയ്ക്ക് വഴികാണിച്ചുകൊടുക്കാനുള്ള ചുമതല ഏറ്റെടുക്കുന്ന നിരക്ഷരനായ ഗ്രാമീണനായിട്ടാണ് കാര്‍ത്തിക്ക് ഇതില്‍ അഭിനയിക്കുന്നത്. മികച്ച അഭിപ്രായം ഏറ്റുവാങ്ങിക്കൊണ്ട് വന്‍ ഹിറ്റിലേക്ക് കുതിക്കുകയാണ് ഈ സിനിമ.
നയന്‍താരയും ധനുഷും ഒരുമിച്ചഭിനയിച്ച ‘ആരെടീ നീ മോഹിനി’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ സംവിധായകന് മിത്രന്
PRO
PRO
ജവഹറാണ് കുട്ടി സംവിധാനം ചെയ്തത്. പാടിപ്പതിഞ്ഞ “വണ്‍വേ ലവ്” തന്നെയാണ് ഈ സിനിമയിലെ പ്രമേയമെങ്കിലും വ്യത്യസ്തമായ അവതരണശൈലിയിലൂടെ മിത്രനും തകര്‍പ്പന്‍ അഭിനയത്തിലൂടെ ധനുഷും കുട്ടിയെ സൂപ്പര്‍ ഹിറ്റാക്കി മാറ്റി. ‘ക്ലീന്‍ എന്റര്‍ടെയിനര്‍’ എന്ന വിശേഷണം വാങ്ങിക്കൊണ്ട് ഹിറ്റിലേക്ക് കുതിക്കുകയാണ് ഈ സിനിമ.
PRO
PRO
‘സരോജ’ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയുടെ സഹസംവിധായകന് ആയിരുന്ന ശക്തി എസ് രാജന് സംവിധാനം ചെയ്ത സിനിമയാണ് നാണയം. ‘ദ ബാങ്ക് ജോബ്’ എന്ന ഹോളിവുഡ് സിനിമയുടെ ഏറ്റവും മോശം അനുകരണമാണ് നാണയമെന്ന സിനിമ. ‘സുബ്രഹ്മണ്യപുരം ഫെയിം’ ജെയിംസ് വസന്തനാണ് സംഗീതസംവിധായകനെങ്കിലും പാട്ടുകളെല്ലാം അറുബോറന്‍. സത്യരാജിന്റെ മകന് സിബിരാജ് ആദ്യമായി വില്ലന്‍ വേഷത്തില്‍ അഭിനയിക്കുകയും തകര്‍പ്പന്‍ പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തു എന്നുകൂടി പറയട്ടെ.
അടിപിടി - രക്തച്ചൊരിച്ചില്‍ സിനിമകളുടെ കാലമാണ് തമിഴകത്തെന്ന് തോന്നുന്നു. ഛര്‍ദ്ദിപ്പിക്കുന്ന തരത്തില്‍ വയലന്‍സ് കുത്തിനിറച്ച് പുറത്തുവന്ന ‘റേനിഗുണ്ട’ എന്ന സിനിമയുടെ പാതയിലാണ് പുതുമുഖ സംവിധായകന് ബണ്ടി സരോജ്
PRO
PRO
കുമാര്‍ തന്റെ ആദ്യ സംരംഭമായ പോര്‍ക്കളം ഒരുക്കിയിരിക്കുന്നത്. ‘വെണ്ണിലാ കബഡിക്കുഴു’ എന്ന സിനിമയിലെ കബഡി കോച്ചിനെയും ‘പൊല്ലാതവന്’ എന്ന സിനിമയിലെ വില്ലനെയും അനശ്വരനാക്കിയ കിഷോറാണ് പോര്‍ക്കളത്തിലെ നായകന്. മലയാളത്തിലെ മികച്ച നടന്മാരായ ലാലും ബിജു മേനോനും തകര്‍ത്തഭിനയിച്ചിട്ടും ഈ സിനിമ പൊങ്കല്‍ ഫ്ലോപ്പ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇടം പിടിച്ചുകഴിഞ്ഞു.
പ്രമോദ് പപ്പന്റെ മലയാളം സിനിമയായ ‘ബ്ലാക്ക് സ്റ്റാലിയണ്‍’ ആണ് ‘നില് ഗവനി എന്നെ കാതലി’ എന്ന പൊങ്കല്‍
PRO
PRO
സിനിമയായി തമിഴകത്ത് ഇറങ്ങിയിരിക്കുന്നത്. ‘ബിറ്റ് പടം’ എന്ന പേര് ഇതിനകം തന്നെ ഈ സിനിമ നേടിക്കഴിഞ്ഞു. കലാഭവന്‍ മണി സ്വതസിദ്ധമായ ശൈലിയില്‍ ഈ സിനിമയിലെ വില്ലന്‍ കം നായകനെ ശ്രദ്ധേയമായി അവതരിപ്പിച്ചുവെങ്കിലും സിനിമ അറുബോറാണെന്ന് പറയാതെ വയ്യ. നമിതയുടെ ഏറ്റവും മികച്ച ‘ഗ്ലാമര്‍ പ്രകടനം’ കാണണമെന്നുള്ളവര്‍ക്ക് ഈ സിനിമ ആശ്വാസമേകാം. ഫ്ലോപ്പ് പട്ടികയുടെ തലപ്പത്ത് ഈ സിനിമ കയറിക്കൂടിയിരിക്കുന്നു!