BIJU|
Last Modified ചൊവ്വ, 16 മെയ് 2017 (17:27 IST)
മമ്മൂട്ടിക്ക് വേണ്ടി രഞ്ജിത് ഒരു സിനിമ എഴുതുമ്പോള്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷിക്കും. ഓരോ തവണയും ആ പ്രതീക്ഷ കാക്കാന്‍ രഞ്ജിത്തിന് കഴിയാറുമുണ്ട്. പുത്തന്‍പണം വരെ അതാണ് ചരിത്രം. ഇപ്പോഴൊരു വലിയ ഉത്തരവാദിത്തം രഞ്ജിത് ഏറ്റെടുത്തിരിക്കുകയാണ്.
ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ‘പയ്യംവെള്ളി ചന്തു’ ആണ് രഞ്ജിത് തിരക്കഥ എഴുതുന്ന പുതിയ മമ്മൂട്ടി സിനിമ. ഏറെക്കാലത്തിന് ശേഷം മറ്റൊരു സംവിധായകന് വേണ്ടി രഞ്ജിത് തിരക്കഥ രചിക്കുകയാണ്. അതും ഹരിഹരനെപ്പോലെ ഒരു മഹാരഥനുവേണ്ടി.
മാത്രമല്ല, ആദ്യമായാണ് ഒരു വടക്കന്‍പാട്ട് ചിത്രത്തിന് രഞ്ജിത് തൂലിക ചലിപ്പിക്കുന്നത്. എംടി എഴുതാനിരുന്ന തിരക്കഥയാണിത് എന്നതും രഞ്ജിത്തിന് വലിയ വെല്ലുവിളിയാകും. വലിയ ഗവേഷണവും പഠനവും ചര്‍ച്ചകളും വേണ്ടിവരുന്ന പ്രൊജക്ട് രഞ്ജിത് ഏറ്റെടുത്തതോടെ കാര്യങ്ങള്‍ സുഗമമായി.
പുത്തന്‍പണം, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ബാവുട്ടിയുടെ നാമത്തില്‍, പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്, പാലേരിമാണിക്യം, നസ്രാണി, കൈയൊപ്പ്, പ്രജാപതി, ബ്ലാക്ക്, വല്യേട്ടന്‍, ജോണിവാക്കര്‍, നീലഗിരി എന്നിവയാണ് മമ്മൂട്ടിക്കായി രഞ്ജിത് എഴുതിയ സിനിമകള്‍.