മോഹന്‍ലാലും ഇളയദളപതിയും വീണ്ടും ഒന്നിക്കുന്നു!

മോഹന്‍ലാല്‍ - വിജയ് കൂട്ടുകെട്ട് വീണ്ടും!

Mohanlal, Vijay, Jilla, Janatha Garage, Jr NTR, Siva, Ajith, Mammootty, മോഹന്‍ലാല്‍, വിജയ്, ജില്ല, ജനതാ ഗാരേജ്, ജൂനിയര്‍ എന്‍ ടി ആര്‍, ശിവ, അജിത്, മമ്മൂട്ടി
Last Modified ബുധന്‍, 14 സെപ്‌റ്റംബര്‍ 2016 (20:39 IST)
‘ജില്ല’ എന്ന മെഗാഹിറ്റിന് ശേഷം മോഹന്‍ലാലും ഇളയദളപതി വിജയും വീണ്ടും ഒന്നിക്കുന്നു. ജനതാ ഗാരേജിന്‍റെ തമിഴ് റീമേക്കിലാണ് വിജയ് - മോഹന്‍ലാല്‍ കൂട്ടുകെട്ട് വീണ്ടും വരുന്നത്.

ലോകമെമ്പാടും കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ജൈത്രയാത്ര തുടരുകയാണ് ജനതാ ഗാരേജ്. കൊരട്ടാല സംവിധാനം ചെയ്ത ഈ സിനിമയുടെ കളക്ഷന്‍ 100 കോടിയും കടന്നാണ് കുതിക്കുന്നത്.

ചിത്രത്തില്‍ ജൂനിയര്‍ എന്‍ ടി ആര്‍ അവതരിപ്പിച്ച കഥാപാത്രത്തെയാണ് തമിഴ് റീമേക്കില്‍ വിജയ് അവതരിപ്പിക്കുന്നത്. മോഹന്‍ലാല്‍ അവതരിപ്പിച്ച നായകകഥാപാത്രത്തിന് പകരക്കാരെ കണ്ടെത്താനാവാത്തതിനാല്‍ മോഹന്‍ലാല്‍ തന്നെ തമിഴിലും അഭിനയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അടുത്ത വര്‍ഷം പകുതിയോടെ ഈ പ്രൊജക്ട് ആരംഭിക്കും. ജനതാ ഗാരേജിനേക്കാള്‍ വലിയ ക്യാന്‍‌വാസില്‍ ഈ സിനിമ തമിഴില്‍ പുനര്‍ജ്ജനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കൊരട്ടാല ശിവ തന്നെയായിരിക്കുമോ സംവിധായകന്‍ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :