മമ്മൂട്ടി ‘മോനായി’, ജയിലില്‍ നിന്ന് യാത്ര തുടങ്ങുന്നു!

WEBDUNIA|
PRO
മെഗാസ്റ്റാര്‍ മമ്മൂട്ടി ‘മോനായി’ ആകുന്നു. വ്യത്യസ്തമായ ഒരു കഥാപാത്രം. മോനായി തന്‍റെ സഖിയായി മല്ലികയെ കണ്ടെത്തുന്നു. ജയിലിന്‍റെയും കുറ്റകൃത്യത്തിന്‍റെയും പശ്ചാത്തലത്തില്‍ അവര്‍ പരസ്പരം മനസിലാക്കുന്നു. മോനായിയും മല്ലികയും ജയിലില്‍ നിന്ന് ഒരു യാത്ര ആരംഭിക്കുകയാണ്.

ഏറെ പുതുമയുള്ള ഈ കഥ ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രത്തിന്‍റേതാണ്. പുതിയ മുഖം, എല്‍‌സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ ഹിറ്റുകള്‍ സമ്മാനിച്ച എം സിന്ധുരാജ് തിരക്കഥയൊരുക്കുന്ന ഈ സിനിമയ്ക്ക് പേരിട്ടിട്ടില്ല. ‘മല്ലിക’ എന്ന നായികാ കഥാപാത്രത്തെ ആര് അവതരിപ്പിക്കണം എന്നും തീരുമാനിച്ചിട്ടില്ല.

ഗ്യാലക്സി ഫിലിംസിന്‍റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന മമ്മൂട്ടി - ജോണി ആന്‍റണി ചിത്രം 2012 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കും. വിഷു ചിത്രമായി പ്രദര്‍ശനത്തിനെത്തിക്കുകയാണ് ലക്‍ഷ്യം.

‘ഈ പട്ടണത്തില്‍ ഭൂതം’ എന്ന പരാജയ ചിത്രത്തിന് ശേഷം മമ്മൂട്ടി വീണ്ടും ജോണി ആന്‍റണിയുടെ ചിത്രത്തില്‍ നായകനാകുകയാണ്. ഭൂതം ക്ലിക്കായില്ലെങ്കിലും മോനായി എന്ന പുതിയ കഥാപാത്രത്തിലൂടെ മമ്മൂട്ടിക്ക് ഒരു മെഗാഹിറ്റ് സമ്മാനിക്കുകയാണ് ജോണി ആന്‍റണിയുടെ ലക്‍ഷ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :