പ്രേമം നിര്‍മ്മിക്കും, മണിയറയില്‍ ജിന്ന് വരും!

Last Modified തിങ്കള്‍, 2 ജൂണ്‍ 2014 (20:13 IST)
'ബാംഗ്ലൂര്‍ ഡെയ്സ്' മെഗാഹിറ്റായി മാറുകയാണ്. ഏകദേശം ഒമ്പതുകോടിയോളം രൂപ മുടക്കിയാണ് അന്‍‌വര്‍ റഷീദ് ഈ സിനിമ നിര്‍മ്മിച്ചത്. എന്തായാലും ചിത്രം വന്‍ ഹിറ്റായതോടെ അണിയറപ്രവര്‍ത്തകരെല്ലാം സന്തോഷത്തിലാണ്. സംവിധാനത്തോടൊപ്പം നിര്‍മ്മാണവും തുടരാന്‍ തന്നെയാണ് അന്‍‌വര്‍ റഷീദിന്‍റെ തീരുമാനം.

'നേരം' സംവിധാനം ചെയ്ത അല്‍‌ഫോണ്‍സ് പുത്രന്‍റെ 'പ്രേമം' എന്ന ചിത്രമാണ് അന്‍‌വര്‍ റഷീദ് ഉടന്‍ നിര്‍മ്മിക്കുന്ന ചിത്രം. അതിനൊപ്പം തന്നെ ഒരു സിനിമ സംവിധാനം ചെയ്യുന്നുമുണ്ട്. 'മണിയറയിലെ ജിന്ന്' എന്നാണ് അന്‍‌വര്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.

ഒരു ഇടവേളയ്ക്ക് ശേഷം രഘുനാഥ് പലേരി തിരക്കഥയെഴുതുന്ന ചിത്രമാണ് മണിയറയിലെ ജിന്ന്. ഫഹദ് ഫാസിലാണ് ഈ സിനിമയിലെ നായകന്‍. സിയാദ് കോക്കര്‍ ചിത്രം നിര്‍മ്മിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :