സിനിമാ താരങ്ങള്‍ തന്നെ ആരാധനാപാത്രങ്ങളാണ്. താരങ്ങള്‍ തന്നെ താരങ്ങളുടെ ആരാധനാ പാത്രങ്ങളാകുമ്പോഴോ? തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയാത്ത കാര്യങ്ങള്‍ സ്ക്രീനില്‍ തകര്‍ക്കുന്ന താരങ്ങളുടെ പിന്നാലെ ആരാധന മൂത്ത് പായുന്ന സാധാരണക്കാരന്റെ കഥ ഇതിനു മുമ്പും സിനിമയില്‍ എത്തിയിട്ടുണ്ട്. ലാല്‍ജോസിന്റെ ‘രസികന്‍’ ദിലീപ് കടുത്ത മോഹന്‍ലാല്‍ ആരാധകനായ ചിത്രമാണ്. ‘രംഗീല’ എന്ന സൂപ്പര്‍ഹിറ്റില്‍ അമീര്‍ഖാനും ആരാധകനായി.
ഇതാ ഒരു പുതിയ ആരാധകന് കൂടി സിനിമയിലേക്ക് എത്തുകയാണ്. യുവതാരം പൃഥ്വിരാജ്. ‘വണ്‍വേ ടിക്കറ്റ്’ എന്ന പുതിയ ചിത്രത്തിലാണ് പൃഥ്വിയുടെ പുതിയ വേഷം. രസികനില്‍ ദിലീപ് മോഹന്‍ലാലിന്റെ ആരാധകന് ആയിരുന്നെങ്കില്‍ പ്രൃഥ്വി ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ ആരാധകനാണ്. കുഞ്ഞാപ്പു എന്ന ജീപ്പ് ഡ്രൈവറുടെ വേഷത്തിലാണ് പ്രൃഥ്വി എത്തുന്നത്. ജീപ്പിന്റെ പേരു തന്നെ ‘രാജമാണിക്യമെന്നാണ്’.
ചിത്രത്തില്‍ സൂപ്പര്‍ താരം മമ്മൂട്ടിയായി മമ്മൂട്ടി അഭിനയിക്കുന്നു. മമ്മൂട്ടി മൂന്നാം തവണയാണ് സൂപ്പര്‍ താരമായി സിനിമയില്‍ തന്നെ പ്രത്യക്ഷപ്പെടുന്നത്. ജോഷിയുടെ മോഹന്‍ലാല്‍ ചിത്രമായ ‘നമ്പര്‍ ട്വന്റി മദ്രാസ് മെയില്‍’ എന്ന ചിത്രത്തിലും കഥ പറയുമ്പോള്‍ എന്ന ചിത്രത്തില്‍ സൂപ്പര്‍ സ്റ്റാര്‍ അശോക് രാജായും മമ്മൂട്ടി മുമ്പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
ചിത്രത്തില്‍ മമ്മൂട്ടി അതിഥി വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. ‘വണ്‍വേ ടിക്കറ്റ്’ പറയുന്നതും ആരാധകരിലെ താരത്തിന്റെ കഥയാണ്. ബാബു ജാനാര്ദ്ധനന്റേതാണ് തിരക്കഥ. പ്രൃഥ്വിക്കൊപ്പം ജഗതി, ജഗദീഷ്, ജാഫര്‍, നന്ദു, അലക്സ്, ക്ലാസ്മേറ്റ് ഫെയിം രാധിക എന്നിവരും ഉണ്ട്. കാവ്യാമാധവനെയാണ് നായികയായി ആദ്യം കേട്ടിരുന്നത്.
PRO
PRO
സിനിമാ താരങ്ങള്‍ വെറും താരജാഡയില്‍ അല്ല ജീവിക്കുന്നത് മറിച്ച് താരലോകത്തിനു പുറത്തെ അവര്‍ക്ക് മനുഷ്യത്വം ഉണ്ടെന്ന സന്ദേശം ചിത്രം നല്കുന്നു. സാമൂഹ്യ നന്മയ്ക്കായി ചില കാര്യങ്ങളും സൂപ്പര്‍താരങ്ങള്‍ ചെയ്യുന്നുണ്ടെന്ന് കൂടി ചിത്രത്തിലൂടെ പറയാന്‍ ശ്രമിക്കുകയാണ് നവാഗത സംവിധായകനായ ബിപിന്‍ പ്രഭാകര്‍.