സസ്പെന്‍സിന്‍റെ “ത്രില്‍“

WDWD
പുരാണ സീരിയലുകളില്‍ കൃഷ്ണനായും വിഷ്ണുവായും വേഷമിട്ട് പ്രേക്ഷകര്‍ക്ക് പരിചിതനായ സത്യപ്രകാശ് നായകനാവുന്ന ആദ്യ സിനിമയാണ് ത്രില്‍. ബി. വേണുഗോപാലാണ് സംവിധാനം. പ്രേക്ഷകര്‍ക്ക് രുചിക്കുന്ന ഒരു സസ്പെന്‍സ് ത്രില്ലറായിരിക്കും ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

രാഹുല്‍ എന്ന ചെറുപ്പക്കാരന്‍റെ ജീവിതം തകിടം മറിഞ്ഞത് ഒട്ടും പ്രതീക്ഷിക്കാത്ത അവസരത്തിലാണ്. കമ്പ്യൂട്ടര്‍ വിദ്യാര്‍ത്ഥിയായ രാഹുലിന്‍റെ അച്ഛനും അമ്മയും കാറപകടത്തില്‍ പെട്ട് മരണമടഞ്ഞപ്പോള്‍ അവന്‍ എന്തുചെയ്യണമെന്ന് അറിയാതെ പകച്ചു നിന്നുപോയി. അപകടത്തില്‍ നിന്ന് രക്ഷപെട്ട അനിയത്തിയുടെ കാഴ്ച നഷ്ടപ്പെട്ടത് അവന് പറഞ്ഞറിയിക്കാനാവാത്ത ആഘാതമായി മാറി.

ഭാവി ജീവിതത്തെ കുറിച്ച് സുന്ദര സ്വപ്നങ്ങള്‍ നെയ്ത ഈ ചെറുപ്പക്കാരന്‍റെ ജീവിതത്തിന്‍റെ നിറം കെടുത്തുന്ന സംഭവങ്ങളായിരുന്നു ഇതെല്ലാം. അനിയത്തിയെ ഒരു മഠത്തിലേക്ക് അയയ്ക്കാന്‍ രാഹുല്‍ നിര്‍ബന്ധിതനാവുന്നു. വലിയൊരു തുകയുണ്ടെങ്കില്‍ അനിയത്തിക്ക് കാഴ്ച തിരിച്ചു കിട്ടാനുള്ള ഓപ്പറേഷന്‍ നടത്താമെന്ന് ഡോക്ടര്‍ പറഞ്ഞിരുന്നു. ഇതിനായി വീടും പറമ്പും വില്‍ക്കുന്നതിനെക്കാള്‍ മറ്റൊരു മാര്‍ഗ്ഗം സ്വീകരിക്കാനാണ് രാഹുല്‍ തീരുമാനിക്കുന്നത്.

WDWD
അങ്ങനെയിരിക്കെ, തന്നോടൊപ്പം പഠിച്ചിരുന്ന മൂന്ന് കൂട്ടുകാരികളെ രാഹുല്‍ കണ്ടുമുട്ടുന്നു. സംഭാഷണ മധ്യേ ഇവരും കുടുംബം നിലനിര്‍ത്താനായി പെടാപാടുപെടുകയാണെന്ന് മനസ്സിലായി. അങ്ങനെ ഇവര്‍ ഒറ്റക്കെട്ടായി മുന്നോട്ടു പോവാന്‍ തീരുമാനിക്കുന്നു. ബാങ്കിലേക്ക് പണം കൊണ്ടുവരുന്ന വാഹനം ആക്രമിക്കാനായിരുന്നു രാഹുലിന്‍റെ തീരുമാനം. കൂട്ടുകാര്‍ ആ പദ്ധതി നടപ്പാക്കി. പണവുമായി നാല്‍‌വര്‍ സംഘം ബാംഗ്ലൂരിലേക്ക് കടന്നു.
PRATHAPA CHANDRAN|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :