പുലിമുരുകനെ കുടുക്കാന്‍ തോപ്പില്‍ ജോപ്പന്‍, കൂട്ടിന് പെണ്‍‌വേഷം കെട്ടിയ ഒരു സൂപ്പര്‍സ്റ്റാറും!

തോപ്പില്‍ ജോപ്പന്‍റെ ലക്‍ഷ്യം പുലിമുരുകന്‍, കൂട്ടുവരുന്നത് പെണ്‍‌വേഷം കെട്ടിയ നായകന്‍ !

Mohanlal, Mammootty, Pulimurugan, Thoppil Joppan, Siva Karthikeyan, Remo, മോഹന്‍ലാല്‍, മമ്മൂട്ടി, പുലിമുരുകന്‍, തോപ്പില്‍ ജോപ്പന്‍, ശിവ കാര്‍ത്തികേയന്‍, റെമോ
Last Updated: വ്യാഴം, 4 ഓഗസ്റ്റ് 2016 (16:17 IST)
മോഹന്‍ലാ‍ലിന്‍റെ ബ്രഹ്മാണ്ഡചിത്രം പുലിമുരുകന്‍ ഒക്‍ടോബര്‍ ഏഴിന് പ്രദര്‍ശനത്തിനെത്തും. വൈശാഖ് സംവിധാനം ചെയ്ത ഈ സിനിമ ഏഴ് ഭാഷകളിലായി പുറത്തിറങ്ങുമെന്നാണ് അറിയുന്നത്. മലയാളത്തിലെ ഏറ്റവും ചെലവേറിയ ഈ സിനിമയെ നേരിടാന്‍ മമ്മൂട്ടിയും അതേദിവസം കളത്തിലിറങ്ങും.

മമ്മൂട്ടി നായകനാകുന്ന കോമഡി എന്‍റര്‍‌ടെയ്നര്‍ തോപ്പില്‍ ജോപ്പന്‍ ഒക്ടോബര്‍ ഏഴിന് തന്നെയാണ് റിലീസ് ചെയ്യുന്നത്. മമ്മൂട്ടി കബഡി ചാമ്പ്യനാകുന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത് നിഷാദ് കോയയാണ്. ജോണി ആന്‍റണിയാണ് സംവിധാനം.

പുലിമുരുകനെ വീഴ്ത്താന്‍ അന്നേദിവസം തന്നെ തമിഴകത്തുനിന്ന് ‘റെമോ’ എത്തും. യുവ സൂപ്പര്‍താരം ശിവ കാര്‍ത്തികേയന്‍ പെണ്‍‌വേഷം കെട്ടി അഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്‍റെ പ്രത്യേകത. പി സി ശ്രീരാം ക്യാമറ ചലിപ്പിക്കുന്ന റെമോയുടെ സംവിധാനം ഭാഗ്യരാജ് കണ്ണനാണ്. കീര്‍ത്തി സുരേഷ് നായികയാകുന്നു.

പുലിമുരുകനിലെ പ്രധാന ആകര്‍ഷണം മോഹന്‍ലാലും കടുവയും തമ്മിലുള്ള ആക്ഷന്‍ രംഗങ്ങളാണ്. ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രത്തിന്‍റെ ആക്ഷന്‍ സംവിധാനം പീറ്റര്‍ ഹെയ്‌ന്‍. തോപ്പില്‍ ജോപ്പനില്‍ ആന്‍‌ഡ്രിയ ജെര്‍മിയയും മം‌മ്തയുമാണ് നായികമാര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :