മാസ്റ്റര്‍ ധനജ്ഞയ്,ബേബി മാളവിക എന്നിവര്‍ സേതുമാധവന്‍റെയും കൂട്ടുകാരിയുടെയും ബാല്യകാലം അവതരിപ്പിക്കുന്നു. രജിത് മേനോനും ശില്‍പ്പബാലയുമാണ് കൌമാര കാലം അവതരിപ്പിക്കുന്നത്. ശില്‍പ്പബാല കന്നി ചിത്രത്തില്‍ തന്നെ ഇരട്ടവേഷത്തില്‍ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. മീരാവാസുദേവന്‍, വിനു വൈഎസ്, ജഗദീഷ്, ബിന്ദു വാരാപ്പുഴ, കൃഷ്ണ ചന്ദ്രന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
വ്യത്യസ്തമായ സിനിമ എന്ന അവകാശവാദത്തോടെയാണ് ‘ഓര്‍ക്കുക വല്ലപ്പോഴും’ റിലീസിനൊരുങ്ങുന്നത്. ‘നീര്‍മാതളത്തിന്‍റെ പൂക്കള്‍’ എന്ന ടെലിഫിലിമിലൂടെ പ്രേക്ഷക ശ്രദ്ധ ആകര്‍ഷിച്ച യുവ സംവിധായകനാണ് സോഹന്‍ലാല്‍. എം ജെ രാധാകൃഷ്ണനാണ് ഛായാഗ്രഹണം.
ഗോഡ്സ് ഓണ്‍ മൂവീസിന്‍റെ ബാനറില്‍ ബിനു വൈ എസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഗിരീഷ് പുത്തഞ്ചേരിയുടെ വരികള്‍ക്ക് എം ജയചന്ദ്രന്‍ ഈണം നല്‍കിയിരിക്കുന്നു.