ജീവിതം ക്രിക്കറ്റിനേക്കാള്‍ മഹത്തരം

IFMIFM
മുംബൈ നഗരത്തിന് സമീപത്ത് താമസിക്കുന്ന മീര വാങ്കഡേ സ്റ്റേഡിയത്തെ ക്ഷേത്രമെന്ന പോലെയാണ് പരിഗണിക്കുന്നത് തന്നെ. സഹോദരന്‍ മഹേഷ് അഛ്‌രേക്കറിനും മീരയുടെ ഭ്രാന്ത് തന്നെയാണ്. മുംബൈയ്‌ക്കായി രഞ്ജി ലെവല്‍ വരെ കളിച്ചെങ്കിലും കുടുംബം പുലര്‍ത്താന്‍ മറ്റ് വഴിയില്ലാത്തതിനാല്‍ എല്ലാ മിഡില്‍ ക്ലാസ് കുടുംബത്തിലെ ചെറുപ്പക്കാരെയും പോലെ മഹേഷും തന്‍റെ പ്രിയപ്പെട്ട കായിക ഇനത്തെ വിട്ട് ജോലിക്ക് പോകാന്‍ നിര്‍ബ്ബന്ധിതനാണ്.

ഇപ്പോഴും മഹേഷ് ക്രിക്കറ്റ് ഭ്രാന്തനായി തുടരുന്നതിനാല്‍ തന്‍റെ ക്ലാസ്സിനിടയില്‍ പോലും വാങ്കഡേ സ്റ്റേഡിയത്തിലെ മത്സരങ്ങളുടെ ടിക്കറ്റുകള്‍ സഹോദരന് സംഘടിപ്പിച്ചു കൊടുക്കുന്നതിന് മീര പോരാട്ടം തന്നെ നടത്തും. അഛ്‌‌രേക്കര്‍ കുടുംബത്തിന്‍റെ ഏക ദു:ഖം മീര ഒറ്റയായി തുടരുന്നതാണ്. എന്നാല്‍ പാരമ്പര്യവാദികളായ ഭക്തിയോഗ സമൂഹവുമായുള്ള മീരയുടെ പരിചയം അവളെ തള്ളിവിടുന്നത് ക്രിക്കറ്റിനപ്പുറത്തെ ലോകത്തിലേക്കാണ്.

കൂട്ടത്തില്‍ മീരയുടെ ജീവിതത്തില്‍ ഹാര്‍ട്ട് സ്പെഷ്യലിസ്റ്റായ ഡോക്ടര്‍ അര്‍ജുന്‍ സച്ച് ദേവും വരികയാണ്. ഇന്ത്യന്‍ ടീമിനും അനില്‍ കുംബ്ലേയ്‌ക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നതിന് അപ്പുറത്ത് മറ്റെന്തൊക്കെയോ ഉണ്ടെന്ന് മീര മനസ്സിലാക്കുകയാണ്. വാലന്‍റിന്‍‌സ് ദിനത്തില്‍ പുറത്തു പോകുന്ന വേളയില്‍ താന്‍ ക്രിക്കറ്റിനെ എപ്പോഴേ ജീവിത പങ്കാളിയാക്കിയെന്ന് മീര തുറന്ന് പറഞ്ഞെങ്കിലും മീരയുടെ ഹൃദയം തിരിച്ച് പിടിക്കാന്‍ കാത്തിരിക്കുക ആണ് അര്‍ജുന്‍.
IFMPRO


WEBDUNIA|
മഹേഷ് മഞ്‌‌ജ്‌‌രേക്കറും മന്ദിരാബേദിയും പ്രധാന താരങ്ങളാകുന്ന ചിത്രത്തില്‍ അനുപം ഖേര്‍, വന്ദനാ ഗുപ്ത, പ്രതീക്ഷാ ലോങ്കര്‍, ഇജാസ് ഖാന്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ അനില്‍ കുംബ്ലേയും ചിത്രത്തില്‍ എത്തുന്നു. രാജീവ് ജയിന്‍ ക്യാമറയും ഹേമല്‍ കോത്താരി എഡിറ്റിംഗും മനോഹര്‍ പാട്ടീല്‍ കല സംവിധാനവും നിര്‍വ്വഹിക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :