ജീവിതം ക്രിക്കറ്റിനേക്കാള്‍ മഹത്തരം

IFMIFM
ഇന്ത്യയില്‍ മറ്റെന്തിനേക്കാളും ആരാധകരുണ്ട് ക്രിക്കറ്റിന്. അതുകൊണ്ട് തന്നെയാണ് രാജ്യത്തിന് പ്രയോജനപ്പെടുത്തേണ്ട മണിക്കൂറുകള്‍ ക്രിക്കറ്റ് നടക്കുമ്പോള്‍ ടെലിവിഷനു മുന്നില്‍ പാഴായിപ്പോകുന്നത്. ക്രിക്കറ്റ് ഇന്ത്യയില്‍ ഒരു മതമാണ്. ഇല്ലാത്തവനു പോലും താരങ്ങള്‍ ദൈവങ്ങളാകുന്നു. എന്നാല്‍ ക്രിക്കറ്റിനും അപ്പുറം ജീവിതമുണ്ടെന്ന് കാണുന്നുണ്ടോ?

ഇക്കാര്യമാണ് പുതിയ ബോളിവുഡ് ചിത്രം ‘മീരാഭായ് നോട്ടൌട്ട്’ പറയുന്നത്. പ്രിതീഷ് നന്ദി ക്രീയേഷന്‍സ് ഒരുക്കുന്ന പുതിയ ചിത്രം ക്രിക്കറ്റ് ജ്വരത്തിനിടയില്‍ ഒരു പ്രണയ കഥ പറയുകയാണ്. ചന്ദ്രകാന്ത് കുല്‍ക്കര്‍ണി ഒരുക്കുന്ന ഈ കൊച്ച് ചിത്രം കാര്യമാത്ര പ്രസക്തമാണ്. ക്രിക്കറ്റിനപ്പുറം ജീവിതം ഉണ്ടെന്ന് ചിത്രം കാണിച്ചു തരുന്നു.

ഇത് ക്രിക്കറ്റിനെയും അനില്‍ കുംബ്ലേയേയും ഭ്രാന്തമായി സ്നേഹിക്കുന്ന മീരയുടെ കഥയാണ്. രഞ്ജി കളിച്ചെങ്കിലും സാമ്പത്തിക ഞെരുക്കം കൊണ്ട് ജീവനെ പോലെ സ്നേഹിക്കുന്ന ക്രിക്കറ്റിനെ വിട്ട് ജോലിക്ക് പോകേണ്ടി വരുന്ന മഹേഷ് അച്ച്‌‌രേക്കരിന്‍റെ കഥയാണ്. ഇതിനൊക്കെ അപ്പുറം മീരയെ ഗാഡമായി പ്രണയിക്കുന്ന ഡോക്ടര്‍ അര്‍ജുന്‍ സച്ച് ദേവിന്‍റെയും കഥയാണ്. മന്ദിരാ ബേദി നായികയാകുന്ന ചിത്രത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ അനില്‍ കുംബ്ലേയും അഭിനയിക്കുന്നു.
IFMPRO


WEBDUNIA|
ക്രിക്കറ്റിനെ അമിതമായി സ്നേഹിക്കുന്ന മീരാ അഛ്‌രേക്കര്‍ വിശ്വപ്രേം വിദ്യാലയത്തിലെ ഗണിത അദ്ധ്യാപികയാണ്. ക്ലാസ്സില്‍ എന്തിനും ഏതിനും ക്രിക്കറ്റിനെ ഉദാഹരിക്കുന്ന മീരയുടെ പ്രണയം ക്രിക്കറ്റിനോടും അനില്‍ കുംബ്ലേയോടുമാണ്. അതു കൊണ്ട് തന്നെ മീരയുടെ ക്ലാസ്സുകള്‍ എപ്പോഴും ആര്‍പ്പുവിളികളുമായി വിദ്യാര്‍ത്ഥികളെ കൊണ്ട് നിറയും. ഇതാകട്ടെ മറ്റ് അദ്ധ്യാപികമാര്‍ അല്പം അസൂയയോടെ നോക്കുന്നതിനാല്‍ മീര എപ്പോഴും ഒറ്റപ്പെടുകയാണ് പതിവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :